നാടുകാണി ചുരത്തില്‍ മണ്ണിടിച്ചിൽ; രണ്ട് മണിക്കൂര്‍ ഗതാഗതം മുടങ്ങി

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ നാടുകാണി ചുരത്തില്‍ മണ്ണിടിഞ്ഞ് രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാടി‍​െൻറ ഭാഗത്താണ് ഞായറാഴ്ച വൈകീട്ട് നാലോടെ മണ്ണിടിച്ചിലുണ്ടായത്. റോഡിനോട് ചേര്‍ന്ന് ഉയര്‍ന്ന ഭാഗത്തുനിന്ന് കൂറ്റൻ മരം കടപുഴകി. മരം നീക്കം ചെയ്യാനുള്ള അധികൃതരുടെ ശ്രമത്തിനിടയിലാണ് ഒരിടത്ത് മണ്ണിടിഞ്ഞത്. ചുരത്തി‍​െൻറ വിവിധ ഭാഗങ്ങളിലായി അഞ്ചിടങ്ങളിലായി മണ്ണിടിഞ്ഞു. കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ. പ്രദേശത്ത് രാത്രിയും മഴ തുടരുകയാണ്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പും ദേവാല പൊലീസും ചേർന്നാണ് തടസ്സം നീക്കിയത്. പടം: 2- നാടുകാണി ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.