കൊടുവള്ളി: നാഷനൽ സെക്കുലർ കോൺഫറൻസ് സംഘടിപ്പിക്കുന്ന മതേതര സംരക്ഷണത്തിന് സ്നേഹത്തിെൻറ രാഷ്ട്രീയം കാമ്പയിെൻറ കൊടുവള്ളി മേഖല തല ഉദ്ഘാടനം കൊടുവള്ളിയിൽ എഴുത്തുകാരൻ സലാം വട്ടോളി നിർവഹിച്ചു. പൂനൂർ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒ.പി.ഐ. കോയ, പി.ടി. മൊയ്തീൻ കുട്ടി മാസ്റ്റർ, സത്താർ മാസ്റ്റർ പന്നൂർ, ഇ.സി. മുഹമ്മദ്, സി. പോക്കർ മാസ്റ്റർ, ഒ.പി. റഷീദ്, സി. സകരിയ്യ, മുഹമ്മദ് കുട്ടി മോൻ താമരശ്ശേരി, ഗഫൂർ കൂടത്തായ് എന്നിവർ സംസാരിച്ചു. എം.എസ്. മുഹമ്മദ് മാസ്റ്റർ സ്വാഗതവും എൻ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു. ക്ലാസ്മുറികൾ നവീകരിച്ചു കൊടുവള്ളി: പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുജന പങ്കാളിത്തത്തോടെ നവീകരിച്ച ക്ലാസ് മുറികൾ കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. സ്പോൺസർമാർക്ക് പി.ടി.എയുടെ ഉപഹാരം കാരാട്ട് റസാഖ് എം.എൽ.എ സമ്മാനിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുക്കം മുഹമ്മദ്, പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി, വി.എം. ശ്രീധരൻ, ഇന്ദുസനിത്ത്, ഇ.കെ. മുഹമ്മദ്, ഇ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. മരണങ്ങളിൽ വിറങ്ങലിച്ച് കരുവൻപൊയിൽ ഗ്രാമം കൊടുവള്ളി: ദുരന്തവാർത്തകളിൽ വിറങ്ങലിച്ച് കരുവൻപൊയിൽ ഗ്രാമം. 10 ദിവസത്തിനിടെ ഒമ്പതാമത്തെ മരണവാർത്തയാണ് ശനിയാഴ്ച നാട്ടുകാർ കേൾക്കാനിടയായത്. സൗദിയിൽ കവർച്ചസംഘത്തിെൻറ കുത്തേറ്റ് കരുവൻ പൊയിൽ കെ.കെ. അബ്ദുൽ ഗഫൂറാണ് (50) ദാരുണമായി കൊലചെയ്യപ്പെട്ടത്. തെക്കുപടിഞ്ഞാറൻ റിയാദിലെ ശിഫ സനാഇയയിൽ ഒരു കടക്ക് മുന്നിലാണത്രെ സംഭവം നടന്നത്. ശനിയാഴ്ച രാവിലെ നടന്ന സംഭവം ഉച്ചയോടെയാണ് നാട്ടുകാർ അറിയുന്നത്. 25 വർഷത്തോളമായി റിയാദിലുള്ള ഗഫൂർ ഏതാനും മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. ഗഫൂറിെൻറ കുടുംബവും വിദേശത്തായിരുന്നു. ഇവർ അടുത്തിടെയാണ് നാട്ടിലെത്തിയത്. കോഴിക്കോട്- വയനാട് ദേശീയപാതയിൽ അടിവാരത്ത് സ്വകാര്യബസും കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവൻപൊയിൽ വടക്കെക്കര കുടുംബത്തിലെ കുട്ടികളടക്കം എട്ട് പേരാണ് മരിച്ചത്. ഇൗ ദുരന്തത്തിെൻറ ഓർമകൾ മായുംമുമ്പാണ് അബ്ദുൽ ഗഫൂറിെൻറ മരണവാർത്തയും നാട്ടുകാർ കേൾക്കുന്നത്. ഗഫൂർ നാട്ടിലെ ജീവകാരുണ്യപ്രവർത്തനങ്ങളിലെല്ലാം പങ്കാളിയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.