കുടുംബശ്രീ പ്രവർത്തകരാണ് ഒത്തുകൂടിയത് ബേപ്പൂർ: ആവിഷ്കാര കലാശിൽപശാലയിൽ പങ്കെടുക്കുന്ന സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള കുടുംബശ്രീ പ്രവർത്തകർ ശനിയാഴ്ച രാവിലെ കഥയുടെ സുൽത്താെൻറ വസതിയിൽ എത്തി. മരണമില്ലാത്ത എഴുത്തുകാരെൻറ രചനാലോകം അത്ഭുതത്തോടെ അവർ കണ്ടറിഞ്ഞു. സുൽത്താെൻറ കഥയുടെ മുറിക്കകത്ത് കടന്ന് കൃതികളും കുടുംബത്തെയും കണ്ടു. കേരള സാഹിത്യ അക്കാദമി , കേരള ലളിതകല അക്കാദമി, കേരള സാഹിത്യ നാടക അക്കാദമി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഈ ഒത്തുകൂടൽ. ശിൽപശാലയിൽ പ്രതിഭകളുടെ രചനലോകം എന്ന വിഷയത്തെ ആസ്പദമാക്കി എൻ.പി. ഹാഫിസ് മുഹമ്മദ് പ്രഭാഷണം നടത്തി. പരിപാടിയിൽ പി. സുരേഷ്, ശിൽപശാല കോഒാഡിനേറ്റർ സോയ തോമസ്, അനീസ് ബഷീർ, ഷാഹിന ബഷീർ, അനിൽ മാരാത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.