മാവൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടന യൂനിമോസ് ആഗസ്റ്റ് 27ന് നടത്തുന്ന പൂർവ വിദ്യാർഥി മഹാസംഗമത്തിെൻറ പ്രചാരണാർഥം സമൂഹ ചിത്ര രചന സംഘടിപ്പിച്ചു. മാവൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ പൂർവ വിദ്യാർഥികളും ചിത്രകാരൻമാരും ചിത്രം വരച്ചു. ആർട്ടിസ്റ്റ് ദേവ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഒ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എം. ധർമജൻ, കൺവീനർ അഡ്വ. ഷമീം പക്സാൻ, കെ.പി. വിജയൻ, ഡോ. വി. പരമേശ്വരൻ, ഒനാക്കിൽ ആലി, കെ. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം പുതുക്കുടി സുരേഷ്, ടി.കെ. മജീദ് എന്നിവർ സംസാരിച്ചു. കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും ജിതിൻ നന്ദിയും പറഞ്ഞു. photo mvr samooha chithra rachana മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി മഹാസംഗമത്തിെൻറ പ്രചാരണാർഥം സംഘടിപ്പിച്ച സമൂഹ ചിത്ര രചന ആർട്ടിസ്റ്റ് ദേവപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.