ചേളന്നൂർ: മഹിള കിസാൻ ശാക്തീകരൺ പരിയോജനയുടെ ഉപപദ്ധതിയായ ബയോ ആർമിയിലേക്ക് തെരഞ്ഞെടുത്ത തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. വിജയൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ രജനി, സ്ഥിരം സമിതി ചെയർപേഴ്സൻ ലീല, ഗൗരി പുതിയോത്ത്, ബാലൻ, പ്രഭാകരൻ, ഷർമിള എന്നിവർ സംസാരിച്ചു. പൂനൂർ പുഴക്ക് ജനകീയ സംരക്ഷണം കക്കോടി: മാലിന്യം തള്ളാനുള്ള കേന്ദ്രമായി പുഴയെ കാണുന്ന അവസ്ഥ മാറണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പറഞ്ഞു. 'ജലം ജീവനാണ്' സന്ദേശമുയർത്തി നബാർഡിെൻറ സഹായത്തോടെ 'നിറവ്' വേങ്ങേരിയുടെ നേതൃത്വത്തിൽ പൂനൂർ പുഴ ശുചീകരിക്കുന്നതിെൻറ ജില്ല തല ഉദ്ഘാടനം ചെറുകുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുഴകളെ കൊല്ലുന്ന ഉത്തരവാദിത്തത്തിൽനിന്ന് സമൂഹത്തിന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പുഴസംരക്ഷണത്തിന് ബോധപൂർവമായ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ജനങ്ങൾ തന്നെ മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് നബാർഡ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ പറഞ്ഞു. പുഴകൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ഇതിനുള്ള സർവേ ഉടൻ ആരംഭിക്കുമെന്നും ജില്ല ജലസേചനവകുപ്പ് അസി.എക്സിക്യൂട്ടിവ് എൻജിനീയർ അനിൽകുമാർ പറഞ്ഞു. കക്കോടി പാലത്തിനു മുകളിൽനിന്ന് പുഴയിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് തടയാൻ പാലത്തിനു മുകളിൽ ഇരുഭാഗത്തും വേലികെട്ടുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകരായ പ്രഫ. ശ്രീധരൻ, മണലിൽ മോഹൻ, നബാർഡ് എ.ജി.എം ജെയിംസ് പി. ജോസ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വളൻറിയർമാർ, ഹെൽത്ത്, ഫയർ സർവിസ്, കെ.എസ്.ഇ.ബി, ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ, പുഴ സംരക്ഷണസമിതി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർ പുഴ ശുചീകരണത്തിന് രംഗത്തിറങ്ങി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ചോയിക്കുട്ടി സ്വാഗതം പറഞ്ഞു. സജീവൻ കക്കടവത്ത്, ബാലരാമൻ, നിറവ് കമ്പനി ചെയർമാൻ സത്യൻ എന്നിവർ നേതൃത്വം നൽകി. ku puzha പൂനൂർ പുഴ ശുചീകരണത്തിെൻറ ജില്ല തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിക്കുന്നു ku puzha 2 പൂനൂർ പുഴ ശുചീകരിക്കുന്നതിെൻറ ഭാഗമായി പുഴയിൽനിന്ന് മാലിന്യങ്ങൾനീക്കം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.