ന്യൂഡൽഹി: ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ വംശജർ (പി.െഎ.ഒകൾ) ഇടപെടുന്നത് വിസനിയമങ്ങളുെട ലംഘനമാകുമോയെന്ന് നിയമ മന്ത്രാലയത്തോട് ഇലക്ഷൻ കമീഷൻ. തെരഞ്ഞെടുപ്പ് നിയമത്തിൽ ഇതേക്കുറിച്ച് പ്രതിപാദിക്കാത്തതിനാലാണ് കമീഷെൻറ ചോദ്യം. കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പിൽ നിരവധി ഇന്ത്യൻ വംശജർ ആം ആദ്മി പാർട്ടിക്കായി സജീവമായി രംഗത്തിറങ്ങിയിരുന്നു. ഇൗ സാഹചര്യത്തിൽ, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഇവർക്ക് ഇത്തരത്തിൽ ഇടപെടാനാകുമോയെന്ന് കേന്ദ്ര കമീഷനോട് അന്വേഷിച്ചിരുന്നു. പാർട്ടികൾക്ക് വിഷയത്തിൽ പരാതിയുണ്ടായില്ലെങ്കിലും പുതിയ സാഹചര്യമെന്ന നിലയിൽ ചീഫ് ഇലക്ഷൻ കമീഷണർ ഇടപെടുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശപ്രകാരമാണ് നിയമമന്ത്രാലയത്തോട് കാര്യം അന്വേഷിച്ചത്. അന്വേഷണത്തിനുപിന്നിലെ കാരണം തിരക്കിയ നിയമ മന്ത്രാലയം ഇതുവെര പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വംശജർ യഥാർഥത്തിൽ ഇന്ത്യൻ പൗരന്മാരല്ല, മറിച്ച് വിേനാദ സഞ്ചാരത്തിനോ വ്യക്തിപരമായ ആവശ്യത്തിനോ വരുന്നവരാണ്. സ്വകാര്യ വിസയിലെത്തുന്ന അവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാമോെയന്ന് വ്യക്തമാക്കണെമന്ന് പേര് െവളിെപ്പടുത്താത്ത ഇലക്ഷൻ കമീഷൻ ഉേദ്യാഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.