കേന്ദ്ര-, കേരള സർക്കാറുകൾ മുന്നേറുന്നത് ജനദ്രോഹനടപടികളുമായി -^ഇ.ടി. മുഹമ്മദ് ബഷീർ

കേന്ദ്ര-, കേരള സർക്കാറുകൾ മുന്നേറുന്നത് ജനദ്രോഹനടപടികളുമായി --ഇ.ടി. മുഹമ്മദ് ബഷീർ മുക്കം: കേന്ദ്ര-, കേരള സർക്കാറുകൾ ജനദ്രോഹനടപടികളുമായാണ് ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ. ഒരു ജനതയെ ഒന്നടങ്കം രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് യു.എ.പി.എ ചുമത്തിയും മറ്റും യഥേഷ്ടം ശിക്ഷിക്കുകയാണ് നരേന്ദ്ര മോദിയും ആർ.എസ്.എസും. കേരളത്തിൽ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാറാകട്ടെ പിഞ്ചു കുട്ടികളെയും യുവാക്കളെയും കൊന്നൊടുക്കുന്ന കഠാരി രാഷ്്ട്രീയത്തിലൂടെയാണ് മുന്നേറുന്നെതന്നും ഇ.ടി കുറ്റപ്പെടുത്തി. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭരണകൂടഭീകരതക്കെതിരെ മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നടന്ന മാനവറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർത്ത് കാരശ്ശേരി ജങ്ഷനിൽ നിന്ന് ആരംഭിച്ച റാലി മുക്കം അങ്ങാടി ചുറ്റി എസ്.കെ പാർക്കിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സംസ്ഥാനസമിതി അംഗം വി.കെ. ഹുസൈൻ കുട്ടി, മണ്ഡലം ഭാരവാഹികളായ വി.എ. നസീർ, യൂനുസ് പുത്തലത്ത്, ടി.കെ. ഇമ്പിച്ചമ്മദ് ഹാജി, എൻ.കെ. അബു ഹാജി, പി.കെ. മുഹമ്മദ്, ഒ.കെ. ഹംസ, ഇബ്രാഹീം തട്ടൂർ, വി. റഷീദ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ എ.എം. അഹമദ്കുട്ടി ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സി.കെ. ഖാസിം സ്വാഗതവും ട്രഷറർ കെ.വി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ സലാം തേക്കുംകുറ്റി, എം.ടി. സൈദ് ഫസൽ, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.പി. ബാബു, കെ.സി. ഷിഹാബ്, കെ.പി. സുനീർ, വി.പി.എ. ജലീൽ, യു.കെ. ജംഷിദ്, സാജു റഹ്മാൻ, കെ.പി. അബ്ദുറഹിമാൻ, വി. അബൂബക്കർ മൗലവി, കെ.എൻ.എസ്. മൗലവി, മരക്കാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.