കദംബ ​െറസിഡൻറ്​സ്​ അസോസിയേഷൻ ഉദ്ഘാടനം

ബേപ്പൂർ: കദംബ െറസിഡൻറ്സ് അസോസിയേഷൻ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. കദംബ െറസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളുടെ പേഴ്സനൽ ഡയറി കൗൺസിലർ പേരോത്ത് പ്രകാശൻ വിതരണം ചെയ്തു. അസോസിയേഷ​െൻറ നേതൃത്വത്തിൽ മാലിന്യമുക്ത പ്രദേശം എന്ന ആശയത്തിലൂന്നിയായിരിക്കും മുഖ്യ പ്രവർത്തനമെന്ന് ഒത്തുചേർന്നവർ പ്രതിജ്ഞയെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രസിഡൻറ് എൻ. സത്യനാഥൻ അധ്യക്ഷത വഹിച്ചു. പേരോത്ത് പ്രകാശൻ, മാറാട് എസ്.െഎ പി.എം. ബിനീഷ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പി. കേശവൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.