പ്രേംനസീർ അനുസ്​മരണം

കോഴിക്കോട്: പ്രേംനസീർ കലാസാംസ്കാരികവേദിയുടെ ഉദ്ഘാടനവും അനുസ്മരണവും ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.വി.എം. ബഷീർ അധ്യക്ഷതവഹിച്ചു. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പ്രേംനസീർ അനുസ്മരണ പ്രഭാഷണം നടത്തി. സി.എം. ഷക്കീർ, കെ.പി. മുഹമ്മദ് പന്നിയങ്കര, ഉസ്മാൻ ചേളന്നൂർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രേംനസീർ സിനിമകളുടെ ഫോേട്ടാ പ്രദർശനവും പ്രേംനസീറി​െൻറ കായംകുളം കൊച്ചുണ്ണിയുടെ മകൻ, ചന്ദ്രകാന്തം സിനിമകളുടെ പ്രദർശനവും നടന്നു. പ്രേംനസീറി​െൻറ വിവിധ ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കി ഷീജ പയ്യാനക്കലും ഷിഹാബ് ഇഷാനും ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു. കോഴിക്കോട് മെലഡി ഒാർക്കസ്ട്രയുടെ നേതൃത്വത്തിൽ കരോക്കെ ഗാനേമളയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.