അത്തോളി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിെൻറ വികസന പ്രവർത്തനങ്ങൾക്കും പുതിയ കെട്ടിട സമുച്ചയത്തിനും ജില്ല പഞ്ചായത്ത് ഒന്നേകാൽ കോടി രൂപ കൂടി അനുവദിച്ചു. ഓഡിറ്റോറിയം, ലൈബ്രറി, സ്റ്റേജ് എന്നിവയുടെ നിർമാണത്തിനാണ് ഫണ്ട്. പ്ലാൻ തയ്യാറാക്കാൻ ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എ. മുഹമ്മദ് അഷ്റഫ്, അത്തോളി ഗ്രാമപഞ്ചായത്ത് എ.ഇ. ഷീജ എന്നിവർ സ്കൂൾ സന്ദർശിച്ചു. മൂന്ന് നിലകളിലായിട്ടാണ് കെട്ടിടം. ഹയർ സെക്കൻഡറി വിഭാഗത്തിന് നാലും ഹൈസ്കൂൾ വിഭാഗത്തിന് 20ഉം വി.എച്ച് എസ്.സി വിഭാഗത്തിന് ആറും ഉൾപ്പെടെ 30 മുറികൾ ഹൈടെക് ക്ലാസ് മുറികളാക്കും. സംസ്ഥാന സർക്കാറിെൻറ സ്മാർട്ട് സ്കൂൾ പദ്ധതിയിലും ഈ വിദ്യാലയത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 35 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. ഈ പദ്ധതിയിലൂടെ 21 പുതിയ ക്ലാസ് മുറികൾ നിർമിക്കാനാവും. 2010 ൽ സംസ്ഥാനത്തെ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം ഈ സ്കൂളിലെ ലൈബ്രറിക്ക് ലഭിച്ചിരുന്നു. പതിനാറായിരത്തിലധികം പുസ്തകമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.