സുൽത്താൻ ബത്തേരി: കുടകിലെ ഇഞ്ചിക്കർഷകരിൽനിന്ന് ഇഞ്ചി വാങ്ങി ലക്ഷങ്ങൾ നൽകാതെ വഞ്ചിച്ച കേസിലെ മുഖ്യപ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ബത്തേരി സ്വദേശി അലിക്ക് ജാമ്യം ലഭിച്ചു. ഒന്നാം പ്രതിക്കും മറ്റു കൂട്ടുപ്രതികൾക്കുമായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുെണ്ടന്ന് ബത്തേരി എസ്.ഐ ബിജു ആൻറണി പറഞ്ഞു. മൂന്നു മാസം മുമ്പാണ് കർഷകരിൽനിന്ന് ഇവർ ഇഞ്ചി വാങ്ങിയത്. പണം ലഭിക്കാതായതോടെ ഒരാഴ്ച മുമ്പ് എട്ടു കർഷകർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ളവരും വഞ്ചിക്കപ്പെട്ടിട്ടുണ്ട്. 14 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ തട്ടിയതെന്നാണ് പരാതി. കർഷകർക്ക് വേണ്ടി നടവയൽ സ്വദേശിയും ഇഞ്ചിക്കർഷകനുമായ ജോണിയാണ് ജൂലൈ 28ന് പരാതി നൽകിയത്. അഴീക്കോട് സ്വദേശി പ്രകാശനും സംഘത്തിനുമെതിരെയായിരുന്നു പരാതി. ഒരു ചാക്ക് ഇഞ്ചിക്ക് 100 മുതൽ 200 വരെ രൂപ അധികം നൽകാമെന്ന വാഗ്ദാനവുമായാണ് സംഘം കർഷകരെ സമീപിച്ചത്. മറ്റു കർഷകരും ഇതേരീതിയിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. അതേസമയം, കേസിൽ അറസ്റ്റിലായ ബത്തേരി മുള്ളൻകുന്ന് കടവത്ത് അലി നിരപരാധിയാണെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രകാശനുമായി നേരത്തേ പരിചയമുണ്ടെന്നതല്ലാതെ വ്യാപാര ഇടപാടുകളിലൊന്നും അലി പങ്കാളിയായിട്ടില്ല. പ്രകാശനുമായുള്ള മുൻ പരിചയത്തിെൻറ പേരിൽ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നുവെന്നും സ്റ്റേഷനിലെത്തിയപ്പോഴാണ് കേസിൽ ഉൾപ്പെട്ട വിവരം അറിയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.