നികുതിവെട്ടിച്ച് സർവിസ് നടത്തിയ ലോറികൾ വാഹനവകുപ്പ് പിടികൂടി കക്കോടി: ഒരുവർഷത്തോളം നികുതിവെട്ടിച്ച് സർവിസ് നടത്തിയ മൂന്നു കണ്ടെയ്നർ ലോറികൾ മോേട്ടാർ വാഹനവകുപ്പ് പിടികൂടി. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. മുഹമ്മദ് നജീബിെൻറ നിർദേശപ്രകാരം കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്സ്മെൻറിെൻറ നേതൃത്വത്തിൽ പിടികൂടിയത്. മലാപ്പറമ്പ് ബൈപാസിൽ കൈ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. നികുതി അടക്കാതെയും മതിയായ ഫിറ്റ്നസ് ഇല്ലാതെയും അമിതമായ ലോഡുമായി പോവുകയായിരുന്നു മൂന്നു ലോറികളും. നിർത്താതെ പോയ ലോറികൾ ഏറെദൂരം പിന്നിട്ട് ഡ്രൈവർമാർ ഇറങ്ങി ഒാടുകയായിരുന്നുവത്രേ. അസിസ്റ്റൻറ് മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർ തന്നെ വാഹനം ഒാടിച്ച് ചേവായൂർ ആർ.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ടിൽ എത്തിച്ചു. റോഡ് നികുതി ഇനത്തിൽ 1.82 ലക്ഷം രൂപയും പിഴയിനത്തിൽ 80,000 രൂപയും വാഹന ഉടമകളിൽനിന്നായി ഇൗടാക്കുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ജ്യോതി പി. ജോസ് പറഞ്ഞു. ടാക്സ് അടക്കാതെ നിരവധി വാഹനങ്ങൾ ഒാടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വാഹനവകുപ്പ് കർശന പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി സമയങ്ങളിലാണ് ഇത്തരം വാഹനങ്ങൾ കൂടുതലും സർവിസ് നടത്തുന്നത്. ഇത്തരം വാഹനങ്ങൾ പിടികൂടിയാൽതന്നെ കസ്റ്റഡിയിലെടുക്കുന്നതിെൻറ ബുദ്ധിമുട്ടുകൾ കാരണം ചില വകുപ്പുകൾ പിഴ ചുമത്തി വിടുകയാണെന്നതിനാൽ ഇത്തരത്തിൽ സർവിസ് നടത്തുന്ന വാഹനങ്ങൾ ഏറിവരുകയാണ്. പിടിച്ചെടുത്ത വാഹനങ്ങളിൽ ടൈൽസായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എ.എം.വി.െഎമാരായ കെ. ജിൻസ് ജോർജ്, കെ. ദിനേശൻ, ഡ്രൈവർ സജിത്ത് എന്നിവരാണ് വാഹനങ്ങൾ പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശികളുടേതാണ് പിടികൂടിയ ലോറികൾ. ku lorry നികുതിവെട്ടിച്ച് സർവിസ് നടത്തിയതിന് മോേട്ടാർ വാഹനവകുപ്പ് പിടികൂടിയ ലോറികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.