വടകര: തിരുവള്ളൂർ ടൗണിൽ പച്ചക്കറി വ്യാപാരിയെ വാഹനം തടഞ്ഞുവെച്ച് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തിരുവള്ളൂർ കേളൻ കുളങ്ങര മുഹമ്മദ് സാഹിദിനെയാണ് (22) വടകര എസ്.ഐ എം. സനൽരാജ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11ന് തിരുവള്ളൂരിലെ പച്ചക്കറി വ്യാപാരിയായ കാഞ്ഞിരോളി സിനിത്തിനെയാണ് ഗുഡ്സ് ഓട്ടോ തടഞ്ഞുവെച്ച് ആക്രമിച്ചത്. ഫോക്‌ലോർ ദിനാഘോഷം വടകര: ലോക ഫോക്‌ലോർ ദിനത്തിെൻറ ഭാഗമായി കടത്തനാട് ഫോക്‌ലോർ അക്കാദമി സംഘടിപ്പിക്കുന്ന ഫോക്‌ലോർ ദിനാഘോഷം 22ന് പുതുപ്പണം കെ.പി.സി.ജി.എം കളരിയിൽവെച്ച് നടക്കും. ആഘോഷ പരിപാടി നഗരസഭ അധ്യക്ഷൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. വടക്കൻപാട്ട് കലാകാരൻ ഒഞ്ചിയം പ്രഭാകരനെ ആദരിക്കും. പത്തു വയസ്സ് മുതൽ 15 വയസ്സുവരെ പ്രായമുള്ള വിദ്യാർഥികൾക്കായി നാടൻകലകൾ പരിശീലിക്കുന്നതിനുള്ള സ്റ്റൈപ്പൻഡിനുള്ള അപേക്ഷഫോറം പരിപാടിയിൽ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 10ന് മുമ്പായി ലഭിക്കണം. ഫോൺ: 9446327299.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.