മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം പദ്ധതിക്ക്​ തുടക്കം

നാദാപുരം: സംസ്ഥാനത്ത് സമഗ്ര മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് ഹരിത കേരള മിഷൻ നടപ്പാക്കുന്ന 'മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം' പദ്ധതിക്ക് കല്ലാച്ചി ഗവ. യു.പി സ്കൂളിൽ തുടക്കമായി. എല്ലാ വീടുകളിലും ഏതെങ്കിലും ഇനത്തിൽപ്പെട്ട ഒരു കേമ്പാസ്റ്റ് യൂനിറ്റ് സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഇതിനുവേണ്ടി നിലവിലെ മാലിന്യ സംസ്കരണ രീതിയും നടപ്പാക്കാൻ താൽപര്യമുള്ള നൂതന മാതൃകകൾ ഏതെന്ന് മനസ്സിലാക്കാനും വിദ്യാർഥികൾ അയൽപക്ക വീടുകളിൽ ശനി, ഞായർ ദിവസങ്ങളിൽ സർവേ നടത്തും. കുഴി കേമ്പാസ്റ്റ്, റിങ് കേമ്പാസ്റ്റ്, പൈപ്പ് കേമ്പാസ്റ്റ്, സോക്കേജ് പിറ്റ്, ബയോഗ്യാസ് പ്ലാൻറ്, ബക്കറ്റ് കേമ്പാസ്റ്റ് എന്നിവയിലേതെങ്കിലും ഒന്ന് വീടുകളിൽ നിർമിച്ചുനൽകും. ഇത്തരം മാലിന്യത്തിൽനിന്നും ജൈവവളം നിർമിക്കുന്നതിനെക്കുറിച്ച് ബോധവത്കരണവും നടത്തും. പദ്ധതി ഉദ്ഘാടനം നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ നിർവഹിച്ചു. സി.ആർ. സതീകുമാരി, സി. രവീന്ദ്രൻ, കൃഷ്ണകുമാർ, പി.കെ. സജീവൻ, പി. അബ്ദുല്ല, എം. രവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.