നാദാപുരം: പ്രദേശത്ത് വീണ്ടും കലാപമുണ്ടാക്കാൻ സി.പി.എം ഗുണ്ടാസംഘം ശ്രമിക്കുകയാണെന്നും ഇവരെ സഹായിക്കുക എന്നതാണ് പൊലീസ് നിലപാടെന്നും നിയോജക മണ്ഡലം യു.ഡി.എഫ് ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭം നടത്തും. ആദ്യപടിയായി 23-ന് കല്ലാച്ചിയിൽ സായാഹ്ന ധർണ നടത്തും. സ്റ്റീൽ ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് എം.ഇ.ടി കോളജ് വിദ്യാർഥികളെ കഴിഞ്ഞദിവസം കൊലപ്പെടുത്താൻ ശ്രമിച്ചവർ നാദാപുരം മേഖലയിൽ സ്ഥിരമായി സി.പി.എമ്മിനുവേണ്ടി അക്രമങ്ങൾ നടത്തിെക്കാണ്ടിരിക്കുന്നവരാണെന്ന് യു.ഡി.എഫ് ആരോപിച്ചു. സംഭവങ്ങളിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യുന്നതിനു പകരം പരിക്കേറ്റ് ചികിത്സയിൽ കിടക്കുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേെസടുക്കാനാണ് പൊലീസിന് താൽപര്യമെന്നും അവർ കൂട്ടിച്ചേർത്തു. യോഗം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. സി.വി. കുഞ്ഞികൃഷ്ണൻ, എൻ.കെ. മൂസ, വയലോളി അബ്ദുല്ല, മുഹമ്മദ് ബംഗ്ലത്ത്, പി.കെ. ദാമു, എം.പി. ജാഫർ, പി.എം. നാണു, തെങ്ങലക്കണ്ടി അബ്ദുല്ല, മണ്ടോടി ബഷീർ, ടി.എം.വി. അബ്ദുൽ ഹമീദ്, കുറുവയിൽ അഹമദ്, സി.കെ. നാസർ, നസീർ വളയം, ഏരത്ത് അബൂബക്കർ ഹാജി, പൊയിക്കര അഷ്റഫ്, മുഹമ്മദ് പേരോട്, എ. ആമിന എന്നിവർ സംസാരിച്ചു. എ. സജീവൻ സ്വാഗതവും കോരങ്കോട്ട് മൊയ്തു നന്ദിയും പറഞ്ഞു. സമ്പൂർണ ഹോംഷോപ് പ്രഖ്യാപനവും സാംസ്കാരിക ഘോഷയാത്രയും നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ഹോംഷോപ് പ്രഖ്യാപനവും സാംസ്കാരിക ഘോഷയാത്രയും നടത്തി. ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവൻ വാർഡുകളിലും ഹോംഷോപ് സ്ഥാപിച്ചാണ് പ്രഖ്യാപനം നടത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറേശ്ശരി പ്രഖ്യാപനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹോംഷോപ് സെക്രട്ടറി പി. പ്രസാദ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി.എം. ചന്ദ്രി ആദ്യവിൽപന നടത്തി. ജില്ല പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് പുന്നക്കൽ, പി.കെ. ശൈലജ, പഞ്ചായത്ത് പ്രസിഡൻറുരായ ടി.കെ. അരവിന്ദാക്ഷൻ, ഒ.സി. ജയൻ, എം. സുമതി, കെ. അച്യുതൻ, തൊടുവയിൽ മഹ്മൂദ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ വനിതകൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.