നാദാപുരം എം.ഇ.ടി കോളജ് സംഘർഷം: സർവകക്ഷി ചർച്ചയിൽ ലീഗ് വിട്ടുനിന്നു; -ചൊവ്വാഴ്ച വീണ്ടും യോഗം

നാദാപുരം: നാദാപുരം എം.ഇ.ടി കോളജ് വിദ്യാർഥികളും നാട്ടുകാരും തമ്മിൽ നടന്ന സംഘർഷത്തിന് പരിഹാരം കാണാനും സംഘർഷം കാരണം ഒരാഴ്ചയായി കോളജിൽ മുടങ്ങിയ ക്ലാസുകൾ പുനരാരംഭിക്കാനും വേണ്ടി റൂറൽ എസ്.പി വിളിച്ച സർവകക്ഷി അനുരഞ്ജന യോഗം ലീഗ് പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ നടന്നില്ല. ശനിയാഴ്ച വൈകീട്ടായിരുന്നു യോഗം വിളിച്ചിരുന്നത്. യോഗത്തിന് എത്താൻ ലീഗ് നേതൃത്വം അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതിനിടെ ചൊവ്വാഴ്ച രാവിലെ 10ന് കോളജിൽ സമ്പൂർണ പി.ടി.എ യോഗം വിളിച്ചതായി പ്രിൻസിപ്പൽ ഇ.കെ. അഹമ്മദ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജിൽ എം.എസ്.എഫ് വിജയാഹ്ലാദ പ്രകടനം കഴിഞ്ഞ ശേഷം പുറത്തുള്ളവരുമായി സംഘർഷം നടന്നത്. നിരവധി പേർക്ക് പരിക്കേൽക്കുകയും കോളജ് വിദ്യാർഥികൾക്കു നേരെ കല്ലാച്ചി വാണിയൂർ റോഡിൽ ബോംബേറ് നടക്കുകയും ചെയ്തു. അേഞ്ചാളം വിദ്യാർഥികൾക്ക് സ്റ്റീൽ ബോംബേറിൽ പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ നാദാപുരം െപാലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളുമായി നടന്ന സംഘർഷ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടേശഷം മാത്രമേ കോളജ് തുറക്കാൻ അനുവദിക്കുകയുള്ളൂ എന്നു പറഞ്ഞ് പ്രദേശവാസികൾ രംഗത്തിറങ്ങിയതിനെ തുടർന്ന് ഒരാഴ്ചയിലധികമായി കോളജ് അടച്ചിട്ടിരിക്കുകയാണ്. കോളജ് തുറക്കണമെന്നും സി.പി.എം നേതൃത്വത്തിലുള്ള അക്രമകാരികളെ ഒറ്റപ്പെടുത്തണമെന്നും അക്രമകാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം യു.ഡി.എഫും സമരരംഗത്തുണ്ട്. എന്നാൽ, തങ്ങൾ ഇതിൽ കക്ഷികളല്ലെന്നും പ്രദേശവാസികളും കോളജിലെ എം.എസ്.എഫ് വിദ്യാർഥികളും തമ്മിലാണ് സംഘർഷം നടന്നതെന്നുമാണ് സി.പി.എം നിലപാട്. വിജയാഹ്ലാദ പ്രകടനം കോളജിൽ ഒതുക്കണമെന്ന് അധികൃതർ പലതവണ ആവശ്യപ്പെട്ടതാണത്രേ. എന്നാൽ, ഇതിനു വിരുദ്ധമായി എം.എസ്.എഫുകാർ അലങ്കരിച്ച വാഹനവുമായി പുറത്തുപോവുകയായിരുന്നുവെന്ന് പറയുന്നു. പരിസരവാസികളുമായി വാക്കേറ്റവും സംഘർഷവും നടക്കാൻ കാരണമാക്കിയത് ഇതാണത്രേ. ഇത് പിന്നീട് ബോംബാക്രമണത്തിലേക്ക് എത്തുകയായിരുന്നു. വിദ്യാർഥികൾക്കു നേരെ ബോംബെറിഞ്ഞത് സി.പി.എം പ്രവർത്തകനായ സ്ഥിരം ക്രിമിനൽ പുള്ളിയായതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ, ഇയാളെ സംരക്ഷിക്കാൻ പാർട്ടി രംഗത്തിറങ്ങാത്തതിനാൽ പൊലീസിന് എളുപ്പത്തിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.