കോഴിക്കോട്: നാടിെൻറ ആഘോഷത്തിനിടയിൽ തിരുവണ്ണൂർ പാലാട്ട് യു.പി സ്കൂളിൽ വീണ്ടും ക്ലാസുകൾക്ക് തുടക്കം. സ്കൂൾ സർക്കാർ ഏറ്റെടുത്ത് പഠനം തുടങ്ങുന്ന ചടങ്ങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ വിദ്യാർഥികൾക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറിൽ നിന്ന് പാലാട്ട് എ.യു.പി സ്കൂൾ സർക്കാർ ഏറ്റെടുത്തത് ഹൈകോടതി ശരിവെച്ചതോടെയാണ് പടിയിറങ്ങിയ കുട്ടികൾക്ക് തിരിച്ചുവരാൻ അവസരമൊരുങ്ങിയത്. സ്കൂളിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ തിരുവണ്ണൂർ എസ്.എസ്.എയുടെ അർബൻ റിസോഴ്സ് സെൻററിൽ (യു.ആർ.സി) ഒറ്റമുറിയിലായിരുന്നു ഇതുവരെ പഠനം. അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി മൊത്തം 13 കുട്ടികളാണ് വെള്ളിയാഴ്ച രാവിലെ സ്കൂളിലെത്തിയത്. മാനേജറുടെ നിർബന്ധം കാരണം മറ്റു സ്കൂളുകളിലേക്ക് മാറിയ കുട്ടികളെ തിരിച്ച് എത്തിക്കാൻ നടപടിയുണ്ടാവുമെന്നും അടുത്ത അധ്യയന വർഷം നൂറു വിദ്യാർഥികളെയെങ്കിലും സ്കൂളിലെത്തിക്കാൻ പ്രവർത്തനം ആരംഭിച്ചതായും കാര്യങ്ങൾ വിശദീകരിച്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ പറഞ്ഞു. സ്കൂളിെൻറ സ്ഥലം തിട്ടപ്പെടുത്തി ചുറ്റുമതിൽ തീർക്കാൻ നടപടി തുടങ്ങി. കെട്ടിടമടക്കം 50 ലക്ഷത്തിെൻറ വികസനത്തിനായി എം.കെ. മുനീർ എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടുണ്ട്. നാല് ക്ലാസ് മുറിയും ഒാഫിസ് മുറിയുമാണ് പണിയുക. സ്കൂളിനാവശ്യമായ ഫർണിച്ചറും മറ്റു ഭൗതിക സാഹചര്യങ്ങളും നഗരസഭ ഒരുക്കുമെന്ന് കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. രാധാകൃഷ്ണൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല പ്രോത്സാഹിപ്പിക്കുന്ന സർക്കാർ തീരുമാനത്തിെൻറ ഭാഗം തന്നെയാണ് സ്കൂൾ ഏറ്റെടുത്തതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. കൗൺസിലർമാരായ ആയിശബി പാണ്ടികശാല, കെ. നിർമല, നമ്പിടി നാരായണൻ, എ.ഇ.ഒ ജനാർദനൻ, പി.ടി.എ പ്രസിഡൻറ് പി.എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷം ജൂണിൽ മാനേജർ സ്കൂൾ അടച്ചുപൂട്ടിയശേഷമാണ് അഞ്ച് മുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഒറ്റമുറിയിലേക്ക് മാറിയത്. മാർച്ചിൽ സർക്കാർ ഏറ്റെടുത്തപ്പോൾ സ്കൂളിലേക്ക് ക്ലാസുകൾ മാറ്റിയെങ്കിലും കോടതിയുടെ ഇടക്കാല വിധി കാരണം തിരിച്ചുപോരേണ്ടി വന്നു. ഇൗ മാസം ഒന്നിനാണ് ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായത്. മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി എം.എം.എൽ.പി, തൃശൂർ കിരാലൂർ എന്നീ സ്കൂളുകളും ഏറ്റെടുത്ത നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. കേസിലകപ്പെട്ട ഇൗ സ്കൂളുകളിൽ അധ്യയനം തുടങ്ങിയിട്ടും കോടതി വിധിപ്പകർപ്പ് കിട്ടാൻ വൈകിയതിനാലാണ് പാലാട്ട് സ്കൂൾ പ്രവേശനം നീണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.