കോഴിക്കോട്: കല്ലായിപ്പുഴയിലെ മാലിന്യവും മറ്റു പ്രശ്നങ്ങളും തുറന്നുകാട്ടി തോണിയാത്ര. പ്രകൃതിസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് 50 ഒാളം തോണികളിൽ നിരവധിപേർ പെങ്കടുത്ത പുഴയാത്ര നടന്നത്. രാവിലെ കോതി മുതൽ മാങ്കാവ് വരെയും തിരിച്ചുമായിരുന്നു യാത്ര. മാലിന്യ മുക്തമാക്കി പുഴയിൽ ഒഴുക്ക് ഉറപ്പാക്കുക, കനോലി കനാലിലേക്കും കല്ലായിപ്പുഴയിലേക്കും എത്തുന്ന ഒാവുചാലുകൾ അടക്കുക, കോതി അഴിമുഖത്തോടുചേർന്ന് തോണിയടുക്കാൻ ജെട്ടി പണിയുക, മത്സ്യബന്ധനത്തിന് സൗകര്യം ചെയ്യുക, പുഴ ൈകയേറ്റം പൂർണമായി ഒഴിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തോണിയാത്ര. തെക്കേ കടപ്പുറം മത്സ്യത്തൊഴിലാളി സമിതി, ഫിഫ കല്ലായി എന്നിവയുടെ പ്രവർത്തകരും പെങ്കടുത്തു. തോണിയാത്രക്കുശേഷം പൊതുസമ്മേളനം ഡോ.എ. അച്യുതൻ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സമിതി ജില്ല സെക്രട്ടറി ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനി പി. വാസു, സുമ പള്ളിപ്രം, ടി.വി. ജാഫർ, ടി.വി. സക്കീർ, പി.ടി. മുഹമ്മദ് കോയ, ടി.വി. അഹമ്മദ്, വേണു പറമ്പത്ത്, എ.ടി. റഫീഖ്, കെ.എ. സലീം, പി.എ. ആസാദ്, ടി.കെ. ഉഷാറാണി, കെ.കെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ടി.പി. അബ്ദുല്ല, എ.ടി. ഉമ്മർ, സന്ദീപൻ ചാമുണ്ഡിവളപ്പ്, എ.ടി. റാസി, എൻ.വി. നൗഷാദ്, എൻ.സി. ആലിക്കോയ, എസ്.കെ. സിദ്ദീഖ്, എൻ. സുബി, എൻ.വി. മുർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.