ഓണക്കാലത്ത് കെ.എസ്​.ആർ.ടി.സി കൂടുതൽ അന്തർസംസ്​ഥാന സർവിസുകൾ നടത്തും

തിരുവനന്തപുരം: ഓണക്കാലത്ത് ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 12 വരെ കെ.എസ്.ആർ.ടി.സി കൂടുതൽ അന്തർസംസ്ഥാന സർവിസുകൾ നടത്തും. കേരളത്തിലെ വിവിധസ്ഥലങ്ങളിൽനിന്ന് മൈസൂർ/ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സർവിസുണ്ടാവും. യാത്രക്കാർക്ക് ഓൺലൈനിൽ റിസർവേഷൻ ചെയ്യാം. യാത്രക്കാരുടെ തിരക്കനുസരിച്ച് ബംഗളൂരുനിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സർവിസ് നടത്തുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന ബംഗളൂരു, കൊല്ലൂർ--മൂകാംബിക, നാഗർകോവിൽ-തെങ്കാശി, കോയമ്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂർ, മധുര, പളനി, വേളാങ്കണ്ണി, ഉൗട്ടി എന്നീ സർവിസുകൾ മുടക്കമില്ലാതെ നടത്തുന്നതിനും ക്രമീകരണമായി. www.ksrtconline.com മുഖേന ബുക്കിങ് നടത്താം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.