ആയഞ്ചേരി: പഞ്ചായത്തിനെ പ്ലാസ്റ്റിക്, ഖര മാലിന്യത്തിൽനിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ക്ലീൻ ആയഞ്ചേരി പദ്ധതി തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. വാർഡ്തലത്തിൽ രൂപവത്കരിച്ച ശുചിത്വ കമ്മിറ്റിയുടെയുടെയും ആരോഗ്യ സേന വളൻറിയർമാരുടെയും മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യം സംസ്കരണ കേന്ദ്രങ്ങളിലേക്ക് അയച്ചുതുടങ്ങി. ലയൺസ് ക്ലബിെൻറ സഹകരണത്തോടെ ടൗണുകളിലെ മാലിന്യം തള്ളാൻ ബിന്നുകൾ സ്ഥാപിച്ചു. ചാനിയംകടവ് റോഡരികിലെ മരങ്ങൾ അപകട ഭീഷണിയാകുന്നു തിരുവള്ളൂർ: ജനജീവിതത്തിന് ഭീഷണിയുയർത്തുന്ന വീഴാറായ മരങ്ങൾ മുറിച്ചു മാറ്റാൻ നടപടിയായില്ല. തിരുവള്ളൂർ -ചാനിയംകടവ് റോഡിൽ സൗമ്യത മെമ്മോറിയൽ സ്കൂൾ മുതൽ പോസ്റ്റ്ഒാഫിസ് വരെയാണ് ഏതു നിമിഷവും വീഴാവുന്ന മരങ്ങളുള്ളത്. സ്കൂൾ, കടകൾ എന്നിവക്ക് പുറമെ വീടുകൾക്കും ഭീഷണിയായി തീർന്നിട്ടുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന വഴിയാണിത്. കഴിഞ്ഞദിവസം ബസ് വെയിറ്റിങ് ഷെഡിന് സമീപെത്ത മരം കടപുഴകിയിരുന്നു. ഭാഗ്യംകൊണ്ടാണ് ഷെഡിലുള്ളവരും അടുത്ത വീട്ടുകാരും രക്ഷപ്പെട്ടത്. ഇവ മുറിച്ചുമാറ്റാൻ നാട്ടുകാർ ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.