ബാങ്ക് പണിമുടക്ക് ജനവിരുദ്ധ പരിഷ്കാരങ്ങൾക്കെതിരെ -ബാങ്ക് യൂനിയൻ സംയുക്തസമിതി തിരുവനന്തപുരം: ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യമുന്നയിച്ചാണ് ബാങ്ക് യൂനിയനുകളുടെ ഐക്യവേദി -യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയെൻറ ആഭിമുഖ്യത്തിൽ (യു.എഫ്.ബി) ബാങ്ക് ജീവനക്കാര്‍ ഈമാസം 22ന് അഖിലേന്ത്യ പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബാങ്ക് സ്വകാര്യവത്കരണ-ലയന നീക്കങ്ങള്‍ പിന്‍വലിക്കുക, കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളരുത്, മനഃപൂര്‍വം വായ്പ കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള പാര്‍ലമെൻററി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുക, വര്‍ധിപ്പിച്ച സേവനനിരക്കുകള്‍ കുറയ്ക്കുക, ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്കും അക്കൗണ്ടബിലിറ്റി ഉറപ്പാക്കുക, ജി.എസ്.ടിയുടെ പേരിലുള്ള സര്‍വിസ് ചാര്‍ജ് വര്‍ധനവ് ഉപേക്ഷിക്കുക, ആശ്രിത നിയമന പദ്ധതി എല്ലാ ബാങ്കുകളിലും നടപ്പാക്കുക, ഗ്രാറ്റുവിറ്റി പരിധി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിെൻറ ഭാഗമായി എല്ലാ ജില്ലകളിലും സായാഹ്ന ധര്‍ണകളും ജനകീയ കണ്‍വെന്‍ഷനുകളും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിക്കും. ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.എഫ്.ബിയുടെ ആഭിമുഖ്യത്തില്‍ ഒരുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും സെപ്റ്റംബര്‍ 15ന് പാര്‍ലമെൻറിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ യു.എഫ്.ബിയു സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍, ആര്‍. വിജയകുമാര്‍ (എന്‍.സി.ബി.ഇ), എസ്.എസ്. അനില്‍ (ബി.ഇ.എഫ്.ഐ), എ. വേണു (ഐ.എന്‍.ബി.ഒ.സി), എം.ജി. സംഗമേശ്വരന്‍ (എന്‍.ഒ.ബി.ഒ), അബ്രഹാം ഷാജി ജോണ്‍ (എ.ഐ.ബി.ഒ.സി), എം.ഡി ഗോപിനാഥ്(എ.ഐ.ബി.ഒ.എ), സഫറുല്ല (ഐ.എന്‍.ബി.ഇ.എഫ്), എ. ശ്രീകുമാര്‍(എന്‍.ഒ.ബി.ഡബ്ല്യ) എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.