കാട് കയറാതെ ആനക്കൂട്ടം, ഭീതിയിൽ ജനം

പുതുശ്ശേരി (പാലക്കാട്): നാട്ടിലിറങ്ങിയ മൂന്നംഗ ആനക്കൂട്ടം രണ്ടാംദിവസവും കാടുകയറിയില്ല, ജനം ഭീതിയിൽ. കുരുടിക്കാട് നരകംപിള്ളി പാലത്തിനുസമീപം രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ ആനകൾ ഇൻസ്ട്രമെേൻറഷൻ കമ്പനിക്ക് സമീപത്തെ വനത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമസേനയും സംയുക്തമായി ആനയെ കാട്ടിൽ കയറ്റാനുള്ള ശ്രമത്തിലാണ്. പടക്കം പൊട്ടിച്ച് റെയിൽവേ ട്രാക്ക് കടത്തിവിടാനാണ് രാത്രി വൈകിയും ശ്രമിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ ആനകൾ നരകംപിള്ളി പാലത്തിനുസമീപം കോരയാർപുഴയിൽ കുളിച്ചിരുന്നു. നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന്‌ കാട്ടിൽ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് കമ്പനിക്ക് സമീപത്തെ കാട്ടിൽ നിലയുറപ്പിച്ചത്. എപ്പോൾ വേണമെങ്കിലും ജനവാസകേന്ദ്രത്തിലെത്താം. നൂറുകണക്കിന് വീടുകളാണ് സമീപത്തുള്ളത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് നാട്ടിലിറങ്ങിയ ആനക്കൂട്ടം എട്ട് ദിവസമാണ് ജില്ലയുെട ഉറക്കം കെടുത്തിയത്. കാട്ടിൽനിന്ന് 60 കിലോമീറ്ററോളം വ്യത്യാസത്തിൽ തൃശൂർ ജില്ല അതിർത്തിവരെ അന്ന് കാട്ടാന എത്തിയിരുന്നു. വളരെ ശ്രമപ്പെട്ടാണ് അന്ന് കാട് കയറ്റിയത്. ആ കാട്ടാന സംഘത്തെ കാട് കയറ്റി ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കാണ് പുതുശ്ശേരി മേഖലയിൽ കാട്ടാന ഇറങ്ങിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.