എൻ.സി.പിയിലെ ഭിന്നത എൽ.ഡി.എഫിനും തലവേദനയാകുന്നു

തിരുവനന്തപുരം: ഉഴവൂർ വിജയ​െൻറ മരണത്തിന് പിന്നാലെ എൻ.സി.പിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ഇടതുമുന്നണിക്കും തലവേദനയാകുന്നു. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ഭൂമി കൈയേറ്റ ആരോപണവും എൻ.സി.പിക്കുള്ളിൽ നിലനിൽക്കുന്ന ഭിന്നതയും എൽ.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെയും അസംതൃപ്തരാക്കിയിട്ടുണ്ട്. രണ്ട് എം.എൽ.എമാർ മാത്രമുള്ള എൻ.സി.പിക്കുള്ളിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ അധികാരതർക്കമാണെന്ന നിലയിൽ ജനങ്ങൾക്ക് മുന്നിലെത്തുമെന്നും അത് ഇടതുമുന്നണിയുടെ വിശാസത്തെതന്നെ േചാദ്യം ചെയ്യുന്ന നിലയിലേക്ക് നീങ്ങുമെന്നുമുള്ള വിലയിരുത്തലാണ് ഘടകകക്ഷികൾക്കുള്ളത്. അതിനിടെ പാർട്ടി നേതാവ് ഉഴവൂർ വിജയ​െൻറ മരണവുമായി ബന്ധപ്പെട്ട ൈക്രംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിൽ പാർട്ടിയിലെ ഒരു വിഭാഗം ആശ്വാസം കൊള്ളുേമ്പാൾ പാർട്ടി മന്ത്രിയായ തോമസ് ചാണ്ടി ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ നടത്തിയ പരാമർശം പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ഉഴവൂർ വിജയ​െൻറ മരണം സംബന്ധിച്ച അന്വേഷണത്തിൽ കാര്യമില്ലെന്ന പരാമർശമാണ് തോമസ് ചാണ്ടി നടത്തിയത്. ഉഴവൂർ ഗുരുതരരോഗബാധിതനായിരുന്നു. ആരെങ്കിലും േഫാണിൽ വിളിച്ചാൽ ആരും രോഗബാധിതനാകില്ലെന്ന പ്രതികരണമാണ് തോമസ് ചാണ്ടി നടത്തിയത്. ഒരു സ്വകാര്യ ചാനലി​െൻറ ഫോൺ കെണിയിൽപെട്ട് എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിെവച്ചതിനെ തുടർന്നാണ് തോമസ് ചാണ്ടി മന്ത്രിയായത്. എന്നാൽ, ഇപ്പോൾ ശശീന്ദ്രനുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണ്. ആ സാഹചര്യത്തിൽ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് എൻ.സി.പിക്കുള്ളിൽ ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങൾക്ക് പിന്നിലെന്നും ചൂണ്ടിക്കാട്ടുന്നു. എന്തായാലും എൻ.സി.പിയിലെ തർക്കം ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതിനാലാണ് ഞായറാഴ്ച നടക്കേണ്ടിയിരുന്ന നേതൃയോഗം പോലും മാറ്റിെവച്ചിട്ടുള്ളതും. ഇതെല്ലാം ഇടതുമുന്നണിക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.