വടകര അഞ്ചുവിളക്ക് ജങ്ഷൻ: കേന്ദ്ര സർക്കാറിെൻറ ദലിത്, ന്യൂനപക്ഷ, കർഷകദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫ് ധർണ- -4.30 മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: സാഹിത്യ ശിൽപശാല, കൽപറ്റ നാരായണൻ -10.00 പറമ്പിൽ പാലത്തിനു സമീപം ബദൽ റോഡ് പ്രവൃത്തി പൂർത്തിയാവുന്നു വില്യാപ്പള്ളി: ജലഗതാഗതത്തിനായുള്ള വടകര-മാഹി കനാൽ പദ്ധതിയുടെ ഭാഗമായി, പറമ്പിൽ പാലം നിർമാണത്തെ തുടർന്ന് ഗതാഗതം താറുമാറായ ചേരിപ്പോയിലിൽ ബദൽ റോഡ് പൂർത്തിയാവുന്നു. കഴിഞ്ഞ ദിവസം ഗതാഗതത്തിനായി താൽക്കാലിക അനുമതി നൽകി. നിലവിൽ താൽക്കാലിക റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും ദുഷ്കരമായ യാത്ര കാരണം ജനങ്ങൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനായി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും ജലഗതാഗത വകുപ്പ് അധികൃതരെയും പാലംപണി കരാറുകാരനെയും വിളിച്ചുചേർത്ത് യോഗം ചേർന്നു. നിർമാണ ജോലിയുടെ മെെല്ലപ്പോക്കിനെതിരെ കരാറുകാരനെതിരെ രൂക്ഷവിമർശനമുയർന്ന യോഗത്തിൽ ബദൽ റോഡിെൻറ നിർമാണം കരാർ വ്യവസ്ഥയിലില്ലെന്നു പറഞ്ഞ് കരാറുകാരൻ കൈയൊഴിഞ്ഞതോടെ പ്രവൃത്തി ജലഗതാഗത വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അൽപം വടക്ക് മാറി പുതിയ താൽക്കാലിക റോഡ് നിർമിച്ചത്. കനാലിന് കുറുകെ മണ്ണിട്ടുയർത്തി മുകളിലൂടെ വൺവേയായി വാഹനം കടത്തിവിടുകയാണ് ലക്ഷ്യം. നിലവിൽ പണിത റോഡിൽ വീതി കുറവായതിനാൽ ബസടക്കമുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല. പുതുതായി നിർമിക്കുന്ന റോഡിലും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. ഇതുകാരണം താറുമാറായ വില്യാപ്പള്ളി-ആയഞ്ചേരി റൂട്ടിലെ യാത്രപ്രശ്നത്തിന് ചെറിയതോതിലുള്ള പരിഹാരം മാത്രമേ പുതിയ ബദൽ റോഡുകൊണ്ടും ഉണ്ടാവൂ. പാലംപണി പൂർത്തിയാവുന്നതുവരെ ഗതാഗതപ്രശ്നം നിലനിൽക്കുമെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല, പുതുതായി മണ്ണിട്ടുയർത്തി പണിയുന്ന റോഡിനിരുവശവും കല്ലിട്ട് സംരക്ഷിച്ചില്ലെങ്കിൽ ശക്തമായ മഴയിൽ മണ്ണൊലിച്ച് റോഡ് ഗതാഗതത്തിന് പറ്റാത്ത സ്ഥിതിയിലാവും. ഇതിനുകൂടി അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.