ജി.ടെകിൽ 'ജെൻസ്മാർട്ട് അക്കാദമി' കോഴിക്കോട്: ജി.ടെകിെൻറ പുതിയ സംരംഭമായ ജെൻസ്മാർട്ട് അക്കാദമി ആഗസ്റ്റ് 19ന് പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ മഹ്റൂഫ് മണലൊടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുട്ടികളിൽ വിദഗ്ധമായ വഴികളിലൂടെ ബുദ്ധിശക്തിയും ഒാർമശക്തിയും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കളികളിലൂടെ ഒാർമശക്തി വർധിപ്പിക്കുന്ന കോഗ്നിറ്റീവ് പ്രോഗ്രാം, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അനുഭവിച്ചറിഞ്ഞ് പഠിക്കുന്ന ടാക്റ്റിവിറ്റീസ്, റൊബോട്ടിക്സ്, യു.പി.എസ്.സി, പി.എസ്.സി, ബാങ്ക് പരീക്ഷകൾക്കാവശ്യമായ പരിശീലന പദ്ധതി തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ജനറിക് മരുന്നുകൾക്ക് മാത്രമായി ഷോപ്പുകൾ തുറക്കും കോഴിക്കോട്: ജനറിക് മെഡിസിനുകൾക്ക് മാത്രമായി നഗരത്തിൽ മരുന്നുഷോപ്പുകൾ തുറക്കുന്നു. മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റ് ഫാർമകെയർ പാർട്ണർമാരായ ഡോ. സാദത്ത്, ഡോ. ആരിഫ്, ഡോ. ഹംസ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ പ്രധാന മരുന്നു കമ്പനികളെല്ലാം ജനറിക് മരുന്നുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. വിപണിയിൽ എത്തിക്കാനുള്ള ചെലവ് കാരണം ബ്രാൻഡഡ് മരുന്നുകൾക്ക് വിലകൂട്ടിയിടുേമ്പാൾ ഇതിെൻറ പകുതിയിൽ കുറഞ്ഞ വിലക്ക് ജനറിക് മരുന്നുകൾ വിൽക്കാനാകും. ജലദോഷം മുതൽ എയിഡ്സ് വരെയുള്ള രോഗങ്ങൾക്ക് ജനറിക് മെഡിസിൻ ലഭ്യമാണ്. കോഴിക്കോട് വണ്ടിപ്പേട്ടയിൽ ആരംഭിക്കുന്ന ജനറിക് മരുന്ന് ഷോപ്പിെൻറ ഉദ്ഘാടനം 20ന് രാവിലെ 11ന് നടക്കും. പാളയം കല്ലായി റോഡിലും ഉടനെ മരുന്നു േഷാപ്പ് തുറക്കും. തുടർന്ന് ഗ്രാമങ്ങളിലേക്കും സംരംഭം വ്യാപിപ്പിക്കുമെന്ന് ഉടമകൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.