തലയ്ക്കൽ ചന്തു സ്മാരകം അവഗണനയിൽ

പനമരം: പഴശ്ശി രാജാവി​െൻറ പടത്തലവനായിരുന്ന തലയ്ക്കൽ ചന്തുവി​െൻറ പനമരത്തെ സ്മാരകം അവഗണിക്കപ്പെടുന്നു. സ്മാരകത്തിനും മ്യൂസിയത്തിനുമായി ചെലവഴിച്ച ലക്ഷങ്ങൾ ചരിത്രാന്വേഷികൾക്ക് ഗുണമാകുന്ന രീതിയിലാക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞില്ല. പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്ത്, പനമരം പുഴയോരത്താണ് കോളിമരവും സ്മാരകവുമുള്ളത്. കോളിമരത്തിന് ചുറ്റും തറയും അതിന് സമീപം മ്യൂസിയവുമാണുള്ളത്. സംരക്ഷണമില്ലാത്തതിനാൽ രണ്ടും നാശത്തി​െൻറ വക്കിലാണ്. തറയുടെ ചുറ്റും വശങ്ങളിലായി സ്ഥാപിച്ച സ്റ്റീൽ വേലിയും സാമൂഹിക വിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തി​െൻറ ആഡംബര വാതിൽ, ജനൽ ചില്ലുകൾ, സ്വിച്ച് ബോർഡ് എന്നിവയൊക്കെ കേടുവരുത്തി. അമ്പും വില്ലുമാണ് മ്യൂസിയത്തിനുള്ളിലുള്ളത്. മാസങ്ങളായി മ്യൂസിയം തുറന്ന ലക്ഷണമില്ല. 2009 -2010 വർഷത്തിൽ എം.ഐ. ഷാനവാസി​െൻറ എം.പി ഫണ്ട് ഉപയോഗിച്ചാണ് മ്യൂസിയം നിർമിച്ചത്. ഇതി​െൻറ ഉദ്ഘാടനം സെപ്റ്റംബർ 2012ൽ അന്നത്തെ കേന്ദ്ര ഊർജ സഹമന്ത്രി കെ.സി. വേണുഗോപാൽ നിർവഹിച്ചു. സിനിമ താരം മനോജ് കെ. ജയനും മറ്റും സംബന്ധിച്ച ചടങ്ങ് വലിയ ആഘോഷമായിട്ടായിരുന്നു നടന്നത്. എന്നാൽ, പിന്നീട് അധികൃതരുടെ ഭാഗത്തു നിന്ന് അത്തരത്തിലുള്ള ആവേശമൊന്നും കണ്ടില്ല. പനമരം ടൗണിൽ സ്മാരകത്തിന് വഴികാട്ടുന്ന ഒരു ബോർഡ് പോലും ഇതുവരെ സ്ഥാപിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പഴശ്ശി രാജയുടെ കുറിച്യപ്പടത്തലവനായിരുന്ന തലയ്ക്കൽ ചന്തു തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോത്ത് കാർക്കോട്ടിൽ തറവാട്ടംഗമായിരുന്നു. തലയ്ക്കൽ ചന്തുവി​െൻറ നേതൃത്വത്തിലുള്ള കുറിച്യപ്പട 1802ൽ പനമരത്തെ ബ്രിട്ടീഷ് മിലിറ്ററി കോട്ടയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയതായി ചരിത്ര പുസ്തകത്തിലുണ്ട്. 75 ബ്രിട്ടീഷ് ഭടന്മാരെ വകവരുത്തിയ കുറിച്യപ്പട ഏഴ് പെട്ടി വെടിക്കോപ്പുകളും പണവും കൈക്കലാക്കിയാണ് തിരിച്ചുപോയത്. ഇതോടെ ബ്രിട്ടീഷ് സൈന്യം തലയ്ക്കൽ ചന്തുവിനായി തിരച്ചിൽ ഊർജിതമാക്കുകയും 1805ൽ പിടികൂടുകയും ചെയ്തു. 1805 നവംബർ 15ന് ചന്തുവിനെ പനമരം മിലിറ്ററി കോട്ടയിലെത്തിച്ചു. കോട്ടയ്ക്കടുത്തുള്ള കോളി മരത്തി​െൻറ ചുവട്ടിൽ വെച്ച് ചന്തുവി​െൻറ തല വെട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആ കോളി മരമാണ് ഇന്ന് സ്മാരകമായി മാറിയത്. മിലിറ്ററി കോട്ടക്ക് ചുറ്റും ബ്രിട്ടീഷുകാർ നിർമിച്ച കിടങ്ങി​െൻറ ഭാഗം ഇന്നും ഇവിടെയുണ്ട്. THUWDL3 തലയ്ക്കൽ ചന്തു സ്മാരക മ്യൂസിയം THUWDL4 പനമരത്തെ കോളിമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.