കൊച്ചിൻ ഷിപ്യാർഡിൽ ഗ്രാജുവേറ്റ് ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് െട്രയ്നിങ് നേടാൻ അവസരം വിജി. കെ എൻജിനീയറിങ് ഡിഗ്രിക്കാർക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം: ഒാൺൈലൻ അപേക്ഷ ആഗസ്റ്റ് 31 വരെ കേന്ദ്രസർക്കാറിന് കീഴിലുള്ള കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ ഗ്രാജുവേറ്റ് ടെക്നീഷ്യൻ അപ്രൻറീസ്ഷിപ് ട്രെയ്നിങ് നേടാൻ അവസരം. അപ്രൻറീസ്ഷിപ് (ഭേദഗതി) ആക്ട് 1973 പ്രകാരമാണ് തെരഞ്ഞെടുപ്പ്. പരിശീലനകാലം ഒരുവർഷം. എൻജിനീയറിങ് ബിരുദക്കാർക്ക് ഗ്രാജുവേറ്റ് അപ്രൻറീസിനും ഡിപ്ലോമക്കാർക്കും ടെക്നീഷ്യൻ അപ്രൻറീസിനും അപേക്ഷിക്കാം. ഗ്രാജുവേറ്റ് അപ്രൻറീസുകൾക്ക് പ്രതിമാസം 8000 രൂപയും ടെക്നീഷ്യൻ അപ്രൻറീസുകൾക്ക് പ്രതിമാസം 7000 രൂപയുമാണ് സ്റ്റൈപ്പൻറ് ലഭിക്കുക. ബ്രാഞ്ചുകളും ഒഴിവുകളും: ഗ്രാജുവേറ്റ് അപ്രൻറീസ് ഇലക്ട്രിക്കൽ എൻജിനീയറിങ് (12), മെക്കാനിക്കൽ (27), ഇലക്ട്രോണിക്സ് (6), സിവിൽ (12), കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി (8), സേഫ്റ്റി എൻജിനീയറിങ് (3), മറൈൻ എൻജിനീയറിങ് (2), നേവൽആർക്കികെ്ടചർ ആൻഡ് ഷിപ്ബിൽഡിങ് (2). യോഗ്യത: എൻജിനീയറിങ്/ടെക്നോളജി ബിരുദക്കാർക്കും/തത്തുല്യ യോഗ്യതയുള്ളവർക്കും അേപക്ഷിക്കാം. മാർക്ക് നിബന്ധനയില്ല. എന്നാൽ, യോഗ്യത പരീക്ഷക്ക് ലഭിച്ച മാർക്കിെൻറ മെരിറ്റ് പരിഗണിച്ചാണ് സെലക്ഷൻ. മുമ്പ് അപ്രൻറീസ് പരിശീലനം നേടിയിട്ടുള്ളവരെ പരിഗണിക്കില്ല. 1) ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറീസ്- ഇലക്ട്രിക്കൽ എൻജിനീയറിങ് (22), മെക്കാനിക്കൽ (28), ഇലക്ട്രോണിക്സ് (8), ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ് (7), സിവിൽ എൻജിനീയറിങ് (9), കമ്പ്യൂട്ടർ എൻജിനീയറിങ് (6), കമേർഷ്യൽ പ്രാക്ടിസ് (20). യോഗ്യത: എൻജിനീയറിങ് ടെക്നോളജി/കമേഴ്സ്യൽ പ്രാക്ടീസിൽ അംഗീകൃത ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷക്ക് ലഭിച്ച മാർക്കിെൻറ മെറിറ്റ് പരിഗണിച്ചാണ് സെലക്ഷൻ. അപ്രൻറിസ് പരിശീലനം നേടിയിട്ടുള്ളവരെ പരിഗണിക്കില്ല. താൽപര്യമുള്ളവർ നാഷനൽ അപ്രൻറിസ്ഷിപ് ട്രെയ്നിങ് സ്കീമിെൻറ https:/portal.mhrdnats.gov.in/boat/common redirect/registermenhnew!registermenhnew.action എന്ന വെബ് പോർട്ടൽ ലിങ്കിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതോടൊപ്പം ബന്ധപ്പെട്ട അപ്രൻറിസ് ബ്രാഞ്ചിലേക്ക് െഎ.ഡി നമ്പർ SKLERC 00 0007 രജിസ്ട്രേഷൻ നമ്പർ മുഖാന്തരം കൊച്ചിൻ ഷിപ്യാർഡിലേക്കും ആഗസ്റ്റ് 31നകം ഒാൺലൈൻ അപേക്ഷ സമർപ്പിക്കണം. ഇതിനാവശ്യമായ നിർദേശങ്ങൾ https:/portal.mhrdnats.gov.in എന്ന വെബ് പോർട്ടലിൽ enrdl ടാബിലും www.cochinshipyard com/career.htm എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഇതുസംബന്ധിച്ച വിശദീകരണമോ സംശയനിവാരണമോ ആവശ്യമുള്ളവർ 0484 2501823, 2501284 എന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാം. അപ്രൻറിസ്ഷിപ് ആക്ട് പ്രകാരമുള്ള ഇൗ പരിശീലനം പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്യാർഡിൽ സ്ഥിരം ജോലിക്ക് അവകാശമുന്നയിക്കാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.