ടയർ - സ്റ്റിയറിങ് ബന്ധം വിട്ടു; ചുരത്തിൽ ഡ്രൈവറുടെ മനസ്സാന്നിധ്യം രക്ഷയായി കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസിെൻറ ടയറും സ്റ്റിയറിങ്ങും തമ്മിലുള്ള ബന്ധം വിെട്ടങ്കിലും ഡ്രൈവറുടെ മനസ്സാന്നിധ്യംമൂലം വൻ ദുരന്തം ഒഴിവായി. കൽപറ്റയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിെൻറ ടയർറോഡ് എന്ന ഉപകരണമാണ് ബുധനാഴ്ച രാവിലെ 8.30 ഒാടെ ഊരി വീണത്. ബസിെൻറ ടയറുകളെ സ്റ്റിയറിങ്ങുമായി ബന്ധിപ്പിക്കുന്നതാണിത്. നിറയെ യാത്രക്കാരുമായി ചുരമിറങ്ങുന്നതിനിടെ എട്ടാം വളവിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസിനെ ഏറെ പണിപ്പെട്ട് ഡ്രൈവർ നിർത്തുകയായിരുന്നു. ബസിൽ 55ലധികം യാത്രക്കാരുണ്ടായിരുന്നു. കൽപറ്റ ഡിപ്പോയിൽ ജോലിചെയ്യുന്ന മടക്കിമല സ്വദേശി കെ. ജയരാജനായിരുന്നു ഡ്രൈവർ. മുക്കാൽ മണിക്കൂേറാളം ഗതാഗതം തടസ്സപ്പെട്ടു. കൽപറ്റയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ മെബൈൽ യൂനിറ്റെത്തിയാണ് തകരാർ പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.