ഫ്രീഡം സ്​ക്വയർ

കുറ്റ്യാടി: 'സംഘ്പരിവാറി​െൻറ ഭ്രാന്തൻ ദേശീയതക്കെതിരെ' സോളിഡാരിറ്റി കുറ്റ്യാടി ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ ടൗണിൽ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഡൽഹി കേളപ്പൻ ഉദ്ഘാടനം ചെയ്തു. ടി.എം. സൂപ്പി മുഖ്യപ്രഭാഷണം നടത്തി. മനോജ് മൊണാലിസ, റഹീം സിയാൻ, കെ. അസ്ലം എന്നിവർ ചിത്രരചന നടത്തി. പി. ഷഫീഖ് കവിതയും സുൽത്താൻ പാലക്കാട് കഥയും അവതരിപ്പിച്ചു. ഒ.കെ. ഫാരിസ് അധ്യക്ഷത വഹിച്ചു. ഉബൈദ് കക്കടവത്ത് സ്വാഗതവും നസീം അടുക്കത്ത് നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ സംരക്ഷണ റാലി കുറ്റ്യാടി: യൂത്ത്കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ റാലി നടത്തി. നരിക്കൂട്ടുംചാലിൽ വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.ജെ. സജീവ്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഉൗരത്ത്, പി.പി. ദിനേശൻ, കേളോത്ത് കുഞ്ഞമ്മദ്കുട്ടി, കെ.പി. അബ്ദുൽ മജീദ്, പി.പി. ഗോപിനാഥ്, ടി. സുരേഷ്ബാബു, പി.കെ. സുരേഷ്, സി.കെ. രാമചന്ദ്രൻ, കോവില്ലത്ത് നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.