രാജ്യസ്​നേഹവും സാഹോദര്യവുമുണർത്തി സ്വാതന്ത്ര്യദിനം ആ​േഘാഷിച്ചു

ബാലുശ്ശേരി: സ്വാതന്ത്ര്യസമര നായകന്മാരുടെ ജ്വലിക്കുന്ന ഒാർമകൾ സ്മരിച്ച്, രാജ്യസ്നേഹവും സാഹോദര്യവുമുണർത്തി 71ാം സ്വാതന്ത്രദിനം നാടെങ്ങും ആഘോഷിച്ചു. ബാലുശ്ശേരിയിൽ നടന്ന വന്ദേമാതരം സംഗീത ശിൽപത്തിൽ വിദ്യാർഥികളും സാംസ്കാരിക സംഘടനകളും അണിനിരന്നു. ബാലുശ്ശേരി ഡാസ് ലിങ് ഡാൻസ്ലിങ് അക്കാദമി, കേരള മദ്യനിരോധന സമിതി, സർവോദയ ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വന്ദേമാതരം നൃത്തശിൽപ പരിപാടി ബാലുശ്ശേരി എ.യു.പി സ്കൂൾ, കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബാലുശ്ശേരി ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ അരങ്ങേറി. ബാലുശ്ശേരി എ.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുമ അധ്യക്ഷത വഹിച്ചു. മാഹിൻ നെരോത്ത്, ഭരതൻ പുത്തൂർവട്ടം, വി.ബി. വിജീഷ്, ബീന കാട്ടുപറമ്പത്ത്, മനോജ്കുമാർ, ടി.എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. വൈകീട്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സമാപന പരിപാടി കേരള മദ്യനിേരാധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ടി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ഒ.ജെ. ചിന്നമ്മ, ഫൈസൽ ബാലുശ്ശേരി, വി.എം. കുട്ടികൃഷ്ണൻ, പി. ബാലൻ എന്നിവർ സംസാരിച്ചു. കല്ലാനോട് മത്സ്യവിത്തുൽപാദന േകന്ദ്രത്തിൽ മത്സ്യക്കുഞ്ഞ് നിക്ഷേപ പദ്ധതി തുടങ്ങി ബാലുശ്ശേരി: ഫിഷറീസ് വകുപ്പി​െൻറ കീഴിൽ കല്ലാനോട് ആരംഭിക്കുന്ന മത്സ്യ വിത്തുൽപാദന കേന്ദ്രത്തിൽ മത്സ്യക്കുഞ്ഞ് നിക്ഷേപ പദ്ധതി കല്ലാനോട് റിസർവോയറിൽ പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർണാടകയിലെയും തമിഴ്നാട്ടിലെയും സർക്കാർ ഹാച്ചറിയിൽനിന്നും 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ മത്സ്യ നിക്ഷേപ പദ്ധതിക്ക് എത്തിച്ചിട്ടുണ്ട്. കല്ലാനോെട്ട ഹാച്ചറി പ്രവർത്തന സജ്ജമാകുന്നതോടെ മത്സ്യക്കുഞ്ഞുങ്ങളെ ഇവിെടത്തന്നെ വളർത്തിയെടുക്കാനാണ് തീരുമാനം. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മാണി നന്തളത്ത്, ജോസ് വെളിയത്ത്, സിനി ജിനോ, ബിജു മാണി, കാർത്തിക വിജയൻ, ഒാമന രവീന്ദ്രൻ, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ടി.എം. മറിയം, ഹസീന, ഡോ. കെ. വിജുല എന്നിവർ സംസാരിച്ചു. ജനാധിപത്യം ശക്തമായി നിലനിൽക്കാൻ പൗരന്മാരെ ശാക്തീകരിക്കണം ബാലുശ്ശേരി: പൗര​െൻറ അവകാശങ്ങളും സ്വാതന്ത്ര്യവും ഒാരോന്നായി ചോർന്നുപോകുകയാണെന്നും ജനാധിപത്യം ശക്തമായി നിലനിൽക്കണമെങ്കിൽ പൗരന്മാരെ ശാക്തീകരിക്കണമെന്നും വി.ടി. ബൽറാം എം.എൽ.എ. സ്വാതന്ത്ര്യദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച യൂത്ത് പരേഡിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പരേഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം പ്രമേയ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, നാസർ എസ്റ്റേറ്റ് മുക്ക്, സാജിത് നടുവണ്ണൂർ, ഷുക്കൂർ തയ്യിൽ, സാജിത് കോറോത്ത്, യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം നിസാർ ചേലേരി, കെ. അഹമ്മദ് കോയ, കെ.ടി.കെ. ഹമീദ്, ജസീൽ കായണ്ണ, വി.വി. ഷാഹിർ, നിജേഷ് അരവിന്ദ് എന്നിവർ സംസാരിച്ചു. ടി. നിസാർ അധ്യക്ഷത വഹിച്ചു. പരേഡ് വേട്ടാളി ബസാറിൽ സാജിത് നടുവണ്ണൂർ ഫ്ലാഗ് ഒാഫ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.