സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഉള്ള്യേരി: കന്നൂര്‍ ഗവ. യു.പി സ്കൂളില്‍ വാര്‍ഡ്‌ അംഗം കെ.എം. അനൂപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. ബാലകൃഷ്ണൻ, പ്രധാനാധ്യാപകൻ സി.സി. രാധാകൃഷ്ണൻ, എന്‍. ബിജു, സന്തോഷ്‌ പുതുക്കുടി, കെ. ഗീത, ഗണേശന്‍ കക്കഞ്ചേരി, എം. രമേശൻ, ടി.എം. മോഹന്‍ദാസ്‌, ഷീനാ ഭായ്, പി. ഹാഷിഫ് എന്നിവര്‍ സംസാരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പരിപാടിയിൽ ടി.കെ. അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. കക്കഞ്ചേരി ഗവ. യു.പി സ്കൂളില്‍ തോട്ടപ്പുറത്ത് ദാമോദരന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡൻറ് എ.കെ. ചിമയാനന്ദൻ, ഇമ്പിച്ചി മൊയ്തി കിഴുവന, ദീപ, ശങ്കരന്‍ കുന്നത്ത്, പ്രകാശൻ, പി. ലതീഷ്, പ്രധാനാധ്യാപകൻ കെ.കെ. അബ്ദുല്ല, യൂസഫ്‌ എന്നിവര്‍ സംസാരിച്ചു. അമ്മമാർക്ക് ക്വിസ് മത്സരവും നടത്തി. സൂര്യകാന്തി െറസിഡൻറ്സ് അസോസിയേഷന്‍ ഉള്ള്യേരി- തെരുവത്തുകടവ് റോഡില്‍ മൊകേരി താഴെ ഭാഗം റോഡി​െൻറ ഇരുവശവും ശുചീകരിച്ചു. വാര്‍ഡ്‌ അംഗം സി.കെ. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആനവാതില്‍ ശില്‍പ കലാവേദി വിവിധ പരിപാടികള്‍ നടത്തി. സുരേഷ് ബാബു ആലങ്കോട്, ചന്തപ്പന്‍ മൈക്കൊെട്ടരി, കെ.കെ. ചന്ദ്രൻ, കെ.ടി.സി. കോയ, മണി പുനത്തില്‍ എന്നിവര്‍ സംസാരിച്ചു. ആനവാതില്‍ നന്മനാട് റെസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ചന്ദ്രന്‍ മന്നോത്ത് പതാക ഉയര്‍ത്തി. മനാട് റോഡ്‌ ശുചീകരണവും നടത്തി. ചന്തപ്പന്‍ മൈക്കൊട്ടെരി, ഷിജു മൈക്കൊട്ടെരി, ഗംഗാധരന്‍ നീഹാരിക, നാരായണന്‍ അടിയോടി, സുരേഷ് മന്നോത്ത്, ശശിധരൻ, ബിജു ചക്ലി, സതീശന്‍ കൂവിൽ, മുഹമ്മദ്‌ ചാലില്‍, ബവിത, ഉഷ, ബവിത, സക്കീന ഉമ്മർ, ഷീബ ഹരിദാസന്‍, ഉഷ, റസീന, ഉഷ മന്നോത്ത് എന്നിവര്‍ പങ്കെടുത്തു. ആനവാതില്‍ ഹില്‍ വ്യൂ റെസിഡൻറ്സ് അസോസിയേഷന്‍ പതാക ഉയര്‍ത്തി. സുഭാഷ്‌, ഷൈജു കുരുന്നന്‍കണ്ടി എന്നിവര്‍ സംസാരിച്ചു. നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ പ്രിന്‍സിപ്പല്‍ സി.കെ. രാജന്‍ പതാക ഉയര്‍ത്തി. പ്രധാനാധ്യാപകൻ കെ.സി. അബ്ദുൽ ഹമീദ്, കെ.കെ. യൂസുഫ്‌, അഷ്റഫ് പുതിയപ്പുറം, ടി.പി. സുരേഷ്, സുരേഷ് വാഴോത്ത്, അജിത്‌കുമാർ, ഷൈജ മുരളി എന്നിവര്‍ സംസാരിച്ചു. ജെ.ആർ.സി സ്കൗട്ട്, എസ്.പി.സി, ഗൈഡ്‌സ് കാഡറ്റുകള്‍ അണിനിരന്ന റാലി നടത്തി. മഴവില്‍ കലാകൂട്ടായ്മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.