പാലേരി: ഫൈറ്റേഴ്സ് വിമുക്ത സംഘവും എക്സ് സർവിസ്മെൻ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി പാലേരി ടൗണിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മേജർ കുഞ്ഞിരാമൻ പതാക ഉയർത്തി. സി.പി. കുമാരൻ, അബ്ദുല്ല പുനത്തിൽ, കുഞ്ഞികൃഷ്ണൻ, രാധാകൃഷ്ണൻ, സാജുമോൻ, രാജീവൻ, ഹരിപ്രസാദ്, കെ.കെ. രാജൻ, സോമൻ, നാരായണൻ, ശിവദാസൻ, സുരേഷ് എന്നിവർ സംസാരിച്ചു. പടത്തുകടവ് ഹോളിഫാമിലി സെക്കൻഡറി സ്കൂളിൽ ആൻറണി ചെന്നിക്കര പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് സുരേന്ദ്രൻ പാലേരി, എഫ്.എം. തോമസ്, അബ്ദുല്ല, അരവിന്ദൻ എന്നിവർ സംസാരിച്ചു. പാറക്കടവ് അൽമദ്റസത്തുൽ ഇസ്ലാമിയ്യയിൽ കമ്മിറ്റി പ്രസിഡൻറ് എം. അബ്ദുറഹീം പതാക ഉയർത്തി. കെ.എൻ. ജഅ്ഫർ അബ്ദുല്ല സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. പി.കെ. നൗഷാദ്, എം.കെ. അഷ്റഫ്, കെ.കെ. കബീർ, പി.സി. അബ്ദുല്ല, ശാക്കിർ ഇല്ലത്ത്, സി.കെ. ഹസീന എന്നിവർ സംസാരിച്ചു. 45ാം നമ്പർ അങ്കണവാടിയിൽ കെ.കെ. രവി പതാക ഉയർത്തി. 18ാം വാർഡ് അംഗം എം.കെ. ഫാത്തിമ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കിഴക്കയിൽ ബാലൻ, മൂസ പാലേരി, കെ. ബാലൻ നായർ, വാഴയിൽ ഹരീന്ദ്രൻ, വി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. പാലേരി എൽ.പി സ്കൂളിൽ പ്രധാനാധ്യാപിക ജലജ പതാക ഉയർത്തി. സായൂജ് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. സ്വാതന്ത്ര്യദിന ക്വിസിൽ വിജയികൾക്ക് വാർഡ് അംഗം എം.കെ. ഫാത്തിമ സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. മുജീബ് അധ്യക്ഷത വഹിച്ചു. കിഴക്കയിൽ ബാലൻ, വി. കുഞ്ഞമ്മദ്, മൂസ പാലേരി, ബാലൻ നായർ, ഹരീന്ദ്രൻ, സി.കെ. ശൈജൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും വടക്കയിൽ നവാസ്, പി.ടി.എ പ്രസിഡൻറിന് കൈമാറി. തൂലിക ഗ്രന്ഥാലയം ആൻഡ് സാംസ്കാരിക വേദി കൈതേരിമുക്ക് സംഘടിപ്പിച്ച പരിപാടിയിൽ മഠത്തിൽ കണ്ണൻ പതാക ഉയർത്തി. എ. ഷെമീം സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. 'തൂലിക' ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം നടത്തി. ഉബൈദ് കക്കടവിൽ, വി.പി. സന്തോഷ്, കെ.ടി. ബാലകൃഷ്ണൻ, പ്രദീപ്, മുഹമ്മദലി എന്നിവർ സംസാരിച്ചു. ടി.പി. നാസർ സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.