കക്കട്ടിൽ: വട്ടോളി ഗവ. യു.പി സ്കൂളിൽ പ്രധാനാധ്യാപകൻ കെ. കൃഷ്ണൻ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് വിനോദൻ, ബി.പി.ഒ വിനോദൻ എന്നിവർ സംസാരിച്ചു. പ്രശാന്ത് മാസ്റ്ററുടെ നേതൃത്വത്തിൽ അമ്മ ഭാരതം സംഗീത ശിൽപവും അരങ്ങേറി. കണ്ടോത്തുകുനി: എം.ഇ.എസ് സ്കൂളിൽ പ്രിൻസിപ്പൽ എം.പി. കുഞ്ഞിരാമൻ പതാക ഉയർത്തി. ഡോ. അഷിദ പുത്തലത്ത് വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം ചൊല്ലിക്കൊടുത്തു. ടി. ഹൈദരലി, സലിം, ദീപകുമാരി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മാധ്യമം വെളിച്ചം പദ്ധതിക്ക് സ്കൂളിൽ തുടക്കംകുറിച്ചു ഗ്രാമീണ വിദ്യാലയങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം -പാറക്കൽ അബ്ദുല്ല എം.എൽ.എ കക്കട്ടിൽ: ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഗ്രാമീണ വിദ്യാലയങ്ങൾ ലോക നിലവാരത്തിലേക്കുയർത്താൻ നമുക്ക് കഴിയുമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ അഭിപ്രായപ്പെട്ടു. വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ നടന്ന എസ്.എസ്.എൽ.സി ജേതാക്കൾക്കുള്ള അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. എം.എൽ എ അനുവദിച്ച നാല് കമ്പ്യൂട്ടറുകൾ പ്രധാനാധ്യാപകൻ വി. രാമകൃഷ്ണൻ ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി ജേതാക്കൾക്കുള്ള മാനേജ്മെൻറ് ഉപഹാരം സ്കൂൾ മാനേജർ ദയരാമചന്ദ്രൻ വിതരണം ചെയ്തു. പൂർവവിദ്യാർഥിയും സംസ്കൃതം ഡോക്ടറേറ്റ് ജേതാവുമായ ഡോ. രജനിയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.എം. പ്രിയ, കെ.കെ. സുരേഷ്, കെ. അനന്ദൻ, എം.എം. രാധാകൃഷ്ണൻ, വി.പി. വാസു, സി. നാരായണൻ, വി. രാജൻ, കെ. രമണി, രജീന്ദ്രൻ കപ്പള്ളി, കെ. ജയദേവൻ, കെ.എസ്. ചന്ദ്രശേഖരൻ, വൈഷ്ണ രാജ്, എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എം. സജീവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബൈജു മൈലാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.