കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന 'ഗ്രീൻ കാമ്പസ്' പദ്ധതിയുെട പരിശീലന പരിപാടി വ്യാഴാഴ്ച ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നായി 127 കോളജുകളിലെ വിദ്യാർഥികൾ പരിശീലന പരിപാടിയിൽ പെങ്കടുക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. െക. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജെ.ഡി.ടി അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ വി. സെറീന, പ്രിൻസിപ്പൽ ഡോ. സി.എച്ച്. ജയശ്രീ, ബദർ ബഷീർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.