സ്വാതന്ത്ര്യത്തിലലിഞ്ഞ് നാടും നഗരവും

പേരാമ്പ്ര: ശ്രീ ചിന്മയ കോളജിൽ പ്രിൻസിപ്പൽ എ. നാരായണൻ പതാക ഉയർത്തി. കോളജ് യൂനിയൻ ചെയർമാൻ സി. അർഷാദ് പ്രതിജ്ഞ ചൊല്ലി. ഒ.പി. ചന്ദ്രൻ, ഇ. വിനോദ്, കെ.സി. നാരായണൻ, സി. മനോജ്, കെ.പി. മനോജ്, രാജൻ നരയംകുളം എന്നിവർ നേതൃത്വം നൽകി. നരയംകുളം എരഞ്ഞോളിതാഴെ ജനശ്രീസംഘം, മംഗൾപാണ്ഡെ സ്മാരക വായനശാല എന്നിവ സംയുക്തമായി നടത്തിയ പരിപാടിയിൽ വരപ്പുറത്തുകണ്ടി ദാമോദരൻ നായർ പതാക ഉയർത്തി. ടി.പി. ബാലകൃഷ്ണൻ സന്ദേശം നൽകി. കണ്ണിപ്പൊയിൽ മോഹനൻ, വി. വിജീഷ്, പി.എം. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ദാറുന്നുജൂം ഓർഫനേജിൽ ക്വിസ് മത്സരം, ചുമർപത്ര നിർമാണം തുടങ്ങിയ പരിപാടികൾ നടത്തി. സി. മൊയ്തു മൗലവി പതാക ഉയർത്തി. യു. ഇസ്മായിൽ, പി. അഷ്റഫ്, കെ.കെ. ഷംസീർ, കെ. നസീമ, കെ.എം. ജമീല എന്നിവർ സംസാരിച്ചു. അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂളിൽ ഓർഫനേജ് വൈസ് പ്രസിഡൻറ് കെ. ഇമ്പിച്ചാലി പതാക ഉയർത്തി. മാനേജർ മുബീർ ചാലിക്കര, കെ. നജ്മ, എം.കെ. ലൈല, എം.എം. സഫീറ, പി.കെ. ഹാജറ, നജ്ന നാസർ, യു.കെ. മുഹ്സിന, നൂർജഹാൻ എന്നിവർ സംസാരിച്ചു. കിഴക്കൻ പേരാമ്പ്ര വിളയാട്ടുകണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാല പ്രസിഡൻറ് പൂളക്കണ്ടി കുഞ്ഞമ്മത് ഹാജി പതാക ഉയർത്തി. സി.കെ. ബാലകൃഷ്ണൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പ്രസിഡൻറ് ഉമ്മർ തണ്ടോറ, സെക്രട്ടറി വി. ഗോപി, ഇബ്രാഹിം കിഴക്കേടത്ത്, കെ.എം. ബാലകൃഷ്ണൻ, കെ.സി. സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി. മേഖലയിലെ 30 വിമുക്ത ഭടന്മാരെയും സേവനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച പി.സി. മോഹനൻ, ഡോ. സി.എച്ച്. ഇബ്രാഹിംകുട്ടി എന്നിവരെയും കെ. സോമൻ ആദരിച്ചു. വാർഡ് മെംബർമാരായ ഇ.വി. മധു, പി.ആർ. സാവിത്രി, ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. നാരായണൻ, പി. അച്യുതൻ എന്നിവർ സംസാരിച്ചു. സത്യൻ കാരയാട് ക്ലാസെടുത്തു. കൽപത്തൂർ പുളിയാട്ടുമുക്ക് മലയാളം സാംസ്കാരിക വേദിയിൽ കോട്ടിലോട്ട് ശ്രീധരൻ പതാകയുയർത്തി. യുവജന വിഭാഗത്തി​െൻറ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് സമീർ സലാം, രനിൽരാജ്, അഭിൻരാജ്, അരുൺ കൃഷ്ണൻ, അശ്വിൻ, എന്നിവർ നേതൃത്വം നൽകി. മുയിപ്പോത്ത് എൽ.പി സ്കൂളിൽ വാർഡ് മെംബർ എൻ.കെ. ജിജി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യചരിത്ര പ്രഭാഷണം പി.കെ.എം. ബാലകൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് റഷീദ് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇ. പ്രസന്നൻ, പ്രശാന്ത്, എം.പി.ടി.എ ചെയർപേഴ്സൻ സവിത നാഗത്ത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി. രാജീവൻ സ്വാഗതം പറഞ്ഞു. ചെറുവണ്ണൂർ പഞ്ചായത്ത് 11ാം വാർഡ് ശുചിത്വ കമ്മിറ്റി ശുചിത്വ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് മെംബർ ജിജി രാഘവൻ പതാക ഉയർത്തി. റാലിയിൽ കുടുംബശ്രീ പ്രവർത്തകർ അണിനിരന്നു. റഷീദ് മുയിപ്പോത്ത് ക്ലാസെടുത്തു. വിശ്വൻ, രവീന്ദ്രൻ, കിഷോർ എന്നിവർ സംസാരിച്ചു. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. നൊച്ചാട് ഫിനിക്സ് സ്വയംസഹായസംഘത്തിൽ പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീധരൻ, ഇ.പി. ഇമ്പിച്ചിമൊയ്തി, ഇ.എം. കുഞ്ഞേത്കുട്ടി, ഇ.പി. രനീഷ്, എൻ.കെ. സജിത്ത് എന്നിവർ സംസാരിച്ചു. കരുവണ്ണൂർ വിക്ടറി ആർട്സ് ക്ലബിൽ എൻ.കെ. സുബിൻ അധ്യക്ഷത വഹിച്ചു. അതുൽ ചന്ദ്രൻ, കെ.എം. ഷാജു, സി.കെ. എന്നിവർ സംസാരിച്ചു. പെരുവച്ചേരി ഗവ. എൽ.പി സ്കൂളിൽ വിവിധ മത്സരങ്ങളും സ്വാതന്ത്ര്യദിനറാലിയും നടത്തി. യുവപ്രതിഭക്കുള്ള കേരള ഫോക്ലോർ അക്കാദമിയുടെ പുരസ്കാരം നേടിയ കെ.എ. സുർജിത്തിനെ സ്കൂൾ പി.ടി.എ അനുമോദിച്ചു. വാർഡ് മെംബർ യു.ടി. ബേബി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഇ.കെ. ആനന്ദൻ അധ്യക്ഷത വഹിച്ചു. ഇ. ഗോവിന്ദൻ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. എൻ. മനോഹരൻ, സി.എച്ച്. ബാലൻ, അനുശ്രീ സുനിൽ, ടി. നാണു എന്നിവർ സംസാരിച്ചു. നരയംകുളം എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും എൻഡോവ്മ​െൻറ് വിതരണവും നടത്തി. ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും എൻഡോവ്മ​െൻറ് വിതരണം നടത്തി. ഇ.ജി. ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ രഗിൻ ലാൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞനന്തൻ, ശശിധരൻ, കരുണാകരൻ, എ.കെ. ബാലകൃഷ്ണൻ, ഷിജില, ലിനീഷ് നരയംകുളം എന്നിവർ സംസാരിച്ചു. ബൈപാസ് റോഡിലെ തളിച്ചാംകുളത്ത് അംഗൻവാടിയിൽ പഞ്ചായത്ത് അംഗം ശ്രീധരൻ കല്ലാട്ടുതാഴ പതാക ഉയർത്തി. പി. വിലാസിനി അധ്യക്ഷത വഹിച്ചു. ഇ.പി. മുഹമ്മദ്, എം.പി. വാസു, കെ.എം. ബാലൻ നായർ എന്നിവർ സംസാരിച്ചു. ചേനോളി കോൺഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയിൽ കെ.എം. ബാലൻ പതാക ഉയർത്തി. കെ.കെ. വത്സൻ, എ. ഗോവിന്ദൻ, ഇ.എം. സുനിൽ എന്നിവർ നേതൃത്വം നൽകി. ചേനോളി ഗ്രാമ സ്വയംസഹായസംഘത്തിൽ കെ. ശങ്കരൻ പതാക ഉയർത്തി. കെ. ഷിജിത്ത് അധ്യക്ഷത വഹിച്ചു. പി. സുരേഷ്, കെ.എം. ശ്രീലേഷ്, എ. നജീർ, കെ.എം. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. പുറ്റംപൊയിൽ യുവശക്തി നടത്തിയ പരിപാടിയിൽ റഷീദ് പുറ്റംപൊയിൽ പതാക ഉയർത്തി. വാർഡ് മെംബർ വി. ആലീസ് മാത്യു പ്രതിജ്ഞ ചൊല്ലി. പി.പി. അർജുൻ, ചാലിൽ ഇബ്രാഹിം, ഷാജി വടക്കയിൽ, സക്കീർ ചാലിൽ, സി.കെ. ബബീഷ്, എൻ.കെ. രജീഷ്, ഷിബിൻ, റഈസ്, രാധാകൃഷ്ണൻ, അബൂബക്കർ, മൻസൂർ, ഷെന്നാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.