മുക്കം: നാഷനൽ എക്സ് - സർവിസ്മെൻ കോ-ഓഡിനേഷൻ കമ്മിറ്റി മുക്കത്ത് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിനു തുടക്കംകുറിച്ച് എസ്.കെ സ്മാരക പാർക്കിൽ ദേശീയപതാക ഉയർത്തി. കല്ലൂർ ശിവക്ഷേത്രസമിതി സംഘടിപ്പിച്ച പരിപാടിയിൽ വിമുക്തഭടൻ പി. രാമൻകുട്ടി പതാക ഉയർത്തി. അജി കല്ലൂർ, എ.വി. സുധാകരൻ, വിനോദ് കല്ലൂർ, എം. ശശി, ഭരതൻ കിഴക്കെ തൊടി എന്നിവർ നേതൃത്വം നൽകി. മുത്തേരി ഗവ. യു.പി സ്കൂളിൽ മുക്കം നഗരസഭ കൗൺസിലർ ടി.ടി. സുലൈമാൻ പതാക ഉയർത്തി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുത്തേരി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മാങ്ങാപൊയിൽ അസ്സയിൻ പതാകയുയർത്തി. കൗൺസിലർ ഇ.പി. അരവിന്ദൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വെസ്റ്റ് മണാശ്ശേരി ടൗൺ കോൺഗ്രസ് കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഔസേപ് മാസ്റ്റർ പതാക ഉയർത്തി. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വസന്തകുമാരി, ബാലഗംഗാധരൻ അഞ്ഞങ്ങാട്, സൂര്യപ്രകാശ്, ജോബി മാമ്പറ്റ, പ്രകാശൻ, ബാബു, മണി എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരമുഴി അംഗൻവാടിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ കൗൺസിലർ ഇ.പി. അരവിന്ദൻ പതാക ഉയർത്തി. മുൻ അംഗം ജിജി ജയരാജ്, അംഗൻവാടി വർക്കർ വിമല, ഹെൽപർ റീന, പ്രമീള കുറ്റിപ്പുറത്ത്, രാജലക്ഷ്മി, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. സർവിസ് സഹകരണബാങ്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ പതാക ഉയർത്തി. ഡയറക്ടർമാരായ എ.എം. അബ്ദുല്ല മാസ്റ്റർ, എം.കെ. യാസർ, സമീറ കബീർ, റുബീന ബഷീർ, സെക്രട്ടറി പങ്കജാക്ഷൻ, പ്രേമരാജൻ എന്നിവർ സംസാരിച്ചു. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പതാക ഉയ൪ത്തി. േബ്ലാക്ക് പഞ്ചായത്ത് അംഗം സി.കെ. ഖാസിം സ്വാതന്ത്ര്യദിന സന്ദേശം നൽകി. കാരമൂല ആസാദ് മെമ്മോറിയൽ യു.പി സ്കൂളിൽ വാർഡ് അംഗം വി.എൻ. ജംനാസ് പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകിക്കൊണ്ട് റിട്ട. മിലിട്ടറി ഗർവാസിസ് വട്ടക്കുളം സംസാരിച്ചു. സഹൃദയ അഗസ്ത്യൻമുഴിയും ശാന്തി ഹോസ്പിറ്റലിെൻറയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ സൗജന്യ കണ്ണ് പരിശോധനയും ഇ.എൻ.ടി വിഭാഗവും രക്തഗ്രൂപ് നിർണയ ക്യാമ്പും നടത്തി. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂൾ വിദ്യാർഥികൾ നിർമിച്ച പതാകയുമായി അഗസ്ത്യൻ മുഴി സ്കൂളിലെത്തി അവിടത്തെ കുട്ടികൾക്ക് കൈമാറിയത് വേറിട്ട അനുഭവമായി. തുടർന്ന് അഗസ്ത്യൻ മുഴി സ്കൂൾ കുട്ടികൾക്കൊപ്പം പായസവും കുടച്ചു. ആദർശ്, ജസീല, ജിതേഷ്, ഷംല എന്നിവർ നേതൃത്വം നൽകി. കാരശ്ശേരി എച്ച്.എൻ.സി.എം എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.പി. ഷിഹാബ് അധ്യക്ഷത വഹിച്ചു. അഗസ്ത്യൻമുഴി എ.യു.പി സ്കൂളിൽ പ്രധാനാധ്യാപിക റോസമ്മ വർഗീസ് പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് പി. അസീസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, പി. പ്രശോഭ് കുമാർ, ശ്രീധരൻ, അജീഷ് വയലത്ത് എന്നിവർ സംസാരിച്ചു. ഐഡിയൽ സ്കൂളിൽ ഗർവാസിസ് വട്ടുകുളം പതാകയുയർത്തി. എ.എം. ജമീല, പ്രഭാകരൻ, ആരിഫ, എ.കെ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. മണാശ്ശേരി ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ എ.പി. മുരളീധരൻ പതാക ഉയർത്തി. പ്രധാനാധ്യാപകൻ എം.പി. ജാഫർ അധ്യക്ഷത വഹിച്ചു. കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണറാലിയും സംഗമവും നടത്തി. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് യു.പി. മരക്കാർ അധ്യക്ഷത വഹിച്ചു. മുക്കം ടാർജെറ്റ് കോളജ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൗൺസിലർ മുക്കം വിജയൻ പതാക ഉയർത്തി. പ്രിൻസിപ്പൽ സച്ചിൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുറഹിമാൻ, കെ.സി. നൗഷാദ്, എ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഐ.എസ്.എം കക്കാട് യൂനിറ്റ് മതേതരത്വസംഗമം സംഘടിപ്പിച്ചു. മുക്കം പ്രസ് ഫോറം പ്രസിഡൻറ് എ.പി. മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി. റഫീഖ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.