ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പിൽ ലോക ഗജദിനം ആഘോഷിച്ചു. ക്യാമ്പിലെ ആനകളെ മായാർ പുഴയിൽ കുളിപ്പിച്ച് ഗണേശ ക്ഷേത്രത്തിൽ പൂജകൾ നടത്തിയശേഷം ആനയൂട്ട് നടത്തി. സങ്കേതം ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി ആനയൂട്ട് നടത്തി. വനംവകുപ്പ് റേഞ്ചർമാരായ ആരോഗ്യസാമി, കാന്തൻ, ജ്ഞാനദാസ്, ചടയപ്പൻ, രാജേന്ദ്രൻ, വെറ്ററിനറി ഡോക്ടർ വിജയരാഘവൻ എന്നിവർ പങ്കെടുത്തു. എല്ലാവർഷവും നടക്കുന്ന ഗജദിനാഘോഷം കാണാൻ മലയാളികളടക്കമുള്ള നിരവധിപേരാണ് എത്താറുള്ളത്. GDR ELEPHANT മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പിൽ നടന്ന ഗജദിനാഘോഷത്തിൽ സങ്കേതം ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി ആനയൂട്ട് നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.