വടകര: ൈപ്രമറി തലത്തിലെ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യംചെയ്യാനായി പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ . വൈകീട്ട് അഞ്ചു മുതൽ എട്ടു വരെ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തിയറ്റർ പ്രവർത്തിക്കുക. രാജേന്ദ്രൻ, സോമൻ എന്നീ ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷത വഹിച്ചു. വി.ടി. സദാനന്ദൻ, എടയത്ത് ശ്രീധരൻ, രമേഷ്ബാബു, ശശികുമാർ പുറമേരി, രമേശൻ രയരോത്ത് എന്നിവർ സംസാരിച്ചു. ഓണം കലാമേളക്ക് സമാപനം വടകര: സി.ഐ.ടി.യു ജില്ല കമ്മിറ്റി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഓണം കലാമേളക്ക് വടകരയിൽ സമാപനം. 19 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വിവിധ ട്രേഡ് യൂനിയനുകളിലെ 700ൽ അധികം തൊഴിലാളികൾ പങ്കെടുത്തു. അടുത്തവർഷം മുതൽ ഏരിയതലം മുതൽ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. സമാപന സമ്മേളനത്തിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. ശ്രീധരൻ േട്രാഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.