കക്കട്ടിൽ: നാളികേര കൃഷി പ്രോത്സാഹിപ്പിക്കാനും തേങ്ങയുൽപാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി കുന്നുമ്മൽ പഞ്ചായത്തിൽ തുടങ്ങി. 250 ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. 75 ലക്ഷം രൂപ സർക്കാർ ഇതിനായി അനുവദിച്ചിട്ടുണ്ട്. മണ്ണ് പരിശോധന, മികച്ചയിനം തെങ്ങിൻതൈകൾ ലഭ്യമാക്കൽ, തെങ്ങിൻതൈ നടീൽ, വളപ്രയോഗം, ജലസേചനം, ഇടവിളകൃഷി, യന്ത്രം ഉപയോഗിച്ച് തെങ്ങു കയറാനുള്ള പരിശീലനം, കയറാനുള്ള യന്ത്രം ലഭ്യമാക്കൽ എന്നിവയെല്ലാം പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കും. ഒരു തെങ്ങുള്ള കർഷകനും ആനുകൂല്യം ലഭ്യമാകുമെന്ന പ്രത്യേകതയും ഇതിനുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കെ.ടി. രാജൻ നിർവഹിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.