ഷോപ്പിങ്ങിനിടെ ഏഴ് വയസ്സുകാരനെ കൈവിട്ടത് പരിഭ്രാന്തിക്കിടയാക്കി

നാദാപുരം: ടൗണിൽ ഷോപ്പിങ്ങിനിടെ ഏഴുവയസ്സുകാരനെ കൈവിട്ട മാതാവും യുവതികളും വട്ടംകറങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. വൈകീട്ട് മൂന്നോടെയാണ് സംഭവം. ഷോപ്പിങ്ങിനിടെ 'ബോറടിച്ച' കുട്ടി റോഡിലൂടെ ഇറങ്ങി നടക്കുകയുണ്ടായി. ഇതിനിടെയാണ് കുട്ടിയെ കാണാതായതായി കൂടെയുള്ളവർ അറിയുന്നത്. ഇതോടെ മാതാവടക്കമുള്ളവർ നിലവിളിക്കുകയും ഓട്ടോഡ്രൈവർമാർ തലങ്ങും വിലങ്ങും ഓടിയതും ടൗണിൽ അമ്പരപ്പിനിടയാക്കി. സംഭവമറിഞ്ഞ് നാദാപുരം എസ്.ഐ എൻ. പ്രജീഷി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കുട്ടിയുടെ മാതാവടക്കമുള്ളവരെയും കൊണ്ട് വീട്ടിലേക്ക് കുതിച്ചതോടെയാണ് സംഭവത്തി​െൻറ പൊരുളഴിഞ്ഞത്. ഷോപ്പിങ്ങിൽ ബോറടിച്ച കുട്ടി ഒരു കിലോമീറ്ററോളം നടന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. ചാലപ്പുറത്തെ വീട്ടിൽ കുട്ടിയെ കണ്ടെത്തിയതോടെയാണ് പൊലീസിനും ശ്വാസം വീണത്. ടൗണിൽ നിന്ന് കുട്ടിയെ കാണാതായതോടെ പൊലീസ് വയർെലസ് മെസേജടക്കം നൽകിയിരുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.