കോഴിക്കോട്​ ലൈവ്​^2

കോഴിക്കോട് ലൈവ്-2 നാഥനില്ലാത്ത കൃഷി ഒാഫിസുകൾ കോഴിക്കോട്: കൃഷിയിലേക്ക് മടങ്ങണമെന്നാണ് സർക്കാറും തദ്ദേശസ്ഥാപനങ്ങളും നാഴികക്ക് നാൽപതുവട്ടം നാട്ടുകാരെ ഉപദേശിക്കുന്നത്. ഇൗ വാക്കുകേട്ട് കാർഷികവൃത്തിയിലേക്ക് 'എടുത്തുചാടിയിട്ടും' കാര്യമില്ല. കൃഷിയെക്കുറിച്ച് അഭിപ്രായം വല്ലതും ചോദിക്കണമെന്ന് കരുതി കൃഷിഭവനിൽ പോയാൽ കൃഷി ഒാഫിസറുണ്ടാവില്ല. കൃഷി ഒാഫിസറുെട കുഴപ്പമല്ല; സർക്കാറിേൻറതാണ്. ജില്ലയിൽ 24 കൃഷിഭവനുകൾക്കാണ് നാഥനില്ലാതായത്. ഇതിൽ ഒമ്പത് കൃഷിഭവനുകളിൽ കരാർ അടിസ്ഥാനത്തിൽ ഒാഫിസറുണ്ട്. മറ്റിടങ്ങളിൽ തൊട്ടടുത്തുള്ള ഒാഫിസർമാർക്ക് ചുമതല കൊടുത്തതാണ്. അധികച്ചുമതല പലർക്കും ഇരട്ടി ഭാരമാവുകയാണ്. മിക്കയിടങ്ങളിലും സ്ഥലംമാറി പോയവർക്ക് പകരം ആളെ നിയമിക്കാതെ സർക്കാർ അനാസ്ഥ തുടരുകയാണ്. സംസ്ഥാനത്ത് പി.എസ്.സി റാങ്ക് പട്ടികയിലുള്ള 198 പേർക്ക് ഉടൻ അഡ്വൈസ് മെമ്മോ അയക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. കൃഷിക്ക് ഇപ്പോഴും പ്രാധാന്യം നൽകുന്ന പനങ്ങാട്, ഒഞ്ചിയം, എടച്ചേരി, വളയം, ചെക്യാട്, ചങ്ങരോത്ത്, ഏറാമല, ചെറുവണ്ണൂർ എന്നിവിടങ്ങളിലൊന്നും ഒാഫിസർമാരില്ല. ജില്ലയിലെ പ്രമുഖ നെൽകൃഷി ഉൽപാദനകേന്ദ്രമായ ആവള പാണ്ടിയുൾപ്പെട്ടതാണ് ചെറുവണ്ണൂർ പഞ്ചായത്ത്. വാണിമേൽ, ചാത്തമംഗലം, വേളം, ആയഞ്ചേരി, മരുതോങ്കര, തിക്കോടി എന്നിവിടങ്ങളിലും കൃഷി ഒാഫിസർ കസേരയിൽ ആളില്ല. താൽക്കാലികമായി നിയമനംനടത്താനും ആർക്കും തിടുക്കമില്ല. ചോറോട്, നാദാപുരം, പേരാമ്പ്ര, കാവിലുംപാറ, കുറ്റ്യാടി, കുന്നുമ്മൽ, നരിപ്പറ്റ, തിരുവള്ളൂർ, കൂത്താളിയിലെ ജില്ല ഫാം എന്നിവിടങ്ങളിൽ കരാർ നിയമനം നടത്തിയത് തൽക്കാലം പരിഹാരമായിട്ടുണ്ട്. കൃഷിയിൽ അത്ര താൽപര്യമില്ലാത്ത സ്ഥലങ്ങളിലെല്ലാം കൃഷിഭവനുകളിൽ ഒാഫിസർമാരുണ്ടെന്നതാണ് രസകരം. ജനകീയാസൂത്രണത്തിലേതടക്കം സർക്കാറി​െൻറ കാർഷിക പദ്ധതികൾ നടപ്പാക്കുക, വിത്തുകൾ സംഘടിപ്പിക്കുക, സാേങ്കതികവും ശാസ്ത്രീയവുമായ ഉപദേശങ്ങൾ നൽകുക തുടങ്ങിയ ഒരുപാട് ജോലികളാണ് കൃഷി ഒാഫിസർമാർ ചെയ്യേണ്ടത്. എന്നാൽ, ചിലർ സ്ഥിരം ഉഴപ്പന്മാരാണെന്ന പരാതി വ്യാപകമാണ്. മാധ്യമങ്ങളിൽ മാത്രം നിറഞ്ഞ് നിൽക്കുന്നവരുമുണ്ട്. മൂന്ന് കൃഷി അസിസ്റ്റൻറുമാരാണ് ഒാരോ കൃഷിഭവനിലുമുള്ളത്. ഫീൽഡിലും ഒാഫിസിലുമായാണ് ഇവരുെട ജോലി. ചിലയിടങ്ങളിൽ കൃഷി അസിസ്റ്റൻറുമാർ പുറത്തിറങ്ങാറില്ലെന്ന പരാതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.