കോഴിക്കോട്: 102 പിന്നിട്ട സ്വാതന്ത്ര്യസമര സേനാനി എ. ഗോപാലൻ കുട്ടി മേനോനെ കേരള ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറിെൻറ നേതൃത്വത്തിൽ ആദരിച്ചു. വെസ്റ്റ്ഹിൽ മൈതാനത്തിനു സമീപത്തെ അദ്ദേഹത്തിെൻറ വസതിയായ 'ഭാവന'യിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പൊന്നാടയണിയിച്ചു. മൂവ്മെൻറ് ജില്ല പ്രസിഡൻറ് കെ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആശ ശശാങ്കൻ, ഇ. ബേബി വാസൻ, കെ.പി. വിജയകുമാർ, മെഹബൂബ്, കെ. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി പി.ആർ. സുനിൽ സിങ് സ്വാഗതവും പി.കെ. ശശിധരൻ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യപോരാട്ടത്തിൽ പങ്കെടുത്ത് ഏറെക്കാലം ജയിലിൽ കിടന്ന ഗോപാലൻകുട്ടി മേനോൻ സ്വാതന്ത്ര്യലബ്ധിക്കുശേഷം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.