സ്നേഹം ​െറസിഡൻറ്​സ് അസോസിയേഷൻ

നന്തിബസാർ: ജെ.എൻ.എം പ്രിൻസിപ്പൽ സത്യനാഥൻ ഉദ്ഘാടനം ചെയ്തു. 'ജീവിത ശൈലീ പരാജയങ്ങൾ എങ്ങനെ മറികടക്കാം' എന്ന വിഷയത്തിൽ ഇബ്രാഹിം തിക്കോടി പ്രഭാഷണം നടത്തി. പ്രസിഡൻറ് പി. മമ്മുഹാജി അധ്യക്ഷത വഹിച്ചു. കെ. സിജിൻ, പി.എം. മുസ്തഫ, സി.എച്ച്. വിജയൻ, എൻ.വി. മനോഹരൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാന വിതരണവും നടന്നു. ആർ.ടി. മാധവന്‍ അനുസ്മരണവും കുടുംബസംഗമവും കൊയിലാണ്ടി: വിയ്യൂരില്‍ 74ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആർ.ടി. മാധവന്‍ അനുസ്മരണവും ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമവും നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം യു. രാജീവന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വി.ടി. സുരേന്ദ്രന്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂർ, വി.വി. സുധാകരൻ, നടേരി ഭാസ്‌കരൻ, പി.ടി. ഉമേന്ദ്രൻ, ഉണ്ണികൃഷ്ണന്‍ മരളൂർ, സുനില്‍ വിയ്യൂർ, മുള്ളമ്പത്ത് രാഘവൻ, പി. രത്‌നവല്ലി, പി.കെ. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.സി. വിയ്യൂര്‍ സ്വാഗതവും സരോജിനി പവിത്രം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.