മതനിന്ദ: ഡി.വൈ.എഫ്​.​െഎ പ്രവർത്തകനെതിരെ കേസെടുത്തു

നടുവണ്ണൂർ: ഫേസ്ബുക്കിൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പോസ്റ്റിട്ട കോട്ടൂർ തൃക്കുറ്റിശ്ശേരി സ്വദേശി അൻജിത് രാജിനെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് യുവാവ് വിവാദ പോസ്റ്റിട്ടത്. ഇത്വിവാദമായതിനെതുടർന്ന് പിൻവലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ തൃക്കുറ്റിശ്ശേരി നോർത്ത് യൂനിറ്റ് സെക്രട്ടറിയാണ് അൻജിത് രാജ്. പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ട യുവാവിനെതിരെ മുസ്ലിം യൂത്ത്ലീഗ് കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പാലോളി മുക്ക്, തൃക്കുറ്റിശ്ശേരി കരുവള്ളികുന്നിൽ സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മഹല്ല് കമ്മിറ്റി പ്രസിഡൻറ് പി.വി. ഗഫൂർ, മൊയങ്ങൽ ബഷീർ, രാരോത്ത് അഹമ്മദ് മാസ്റ്റർ, സൈഫുല്ല പാലോളി, പി.പി. ഇബ്രാഹീം, ഷുക്കൂർ മാസ്റ്റർ എന്നിവർ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി. സംഘടനയിൽ നിന്ന് പുറത്താക്കി നടുവണ്ണൂർ: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അൻജിത് രാജിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം തെറ്റായ സന്ദേശങ്ങൾക്കെതിരെ എന്നും ശക്തമായ നിലപാടെടുത്ത സംഘടനയാണ് ഡി.വൈ.എഫ്.ഐയെന്നും ബ്ലോക്ക് സെക്രട്ടറി ടി.കെ. സുമേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.