കൽപറ്റ: നിയോജക മണ്ഡലം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം ജില്ല മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡൻറ് റസാഖ് കൽപറ്റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഹംസ, ജില്ല മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് എൻ.കെ. റഷീദ്, സെക്രട്ടറി സി. മൊയ്തീൻകുട്ടി, യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായിൽ, എസ്.ടി.യു ജില്ല പ്രസിഡൻറ് പി.വി. കുഞ്ഞിമുഹമ്മദ്, മണ്ഡലം ലീഗ് ട്രഷറർ സലീം മേമന, യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് കെ. ഹാരിസ്, നിയോജക മണ്ഡലം ഭാരവാഹികളായ എം.കെ. മൊയ്തുഹാജി, സി.കെ. ഇബ്രാഹിം ഹാജി, കെ.കെ. ഹനീഫ, എ.കെ. റഫീക്ക്, കേയംതൊടി മുജീബ്, സി.ടി. ഹുനൈസ്, ഉസ്മാൻ പഞ്ചാര, ജാസർ പാലക്കൽ, കാദർ മടക്കിമല എന്നിവർ സംസാരിച്ചു. SUNWDL7 കൽപറ്റ നിയോജക മണ്ഡലം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം ജില്ല വൈസ് പ്രസിഡൻറ് പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു 'സമൂഹത്തിൽ മാറ്റമുണ്ടാകാൻ സ്ത്രീകളുടെ ഇടപെടലും നിർണായകം' കൽപറ്റ: സമൂഹത്തിൽ മാറ്റമുണ്ടാക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്നും, ആധുനിക യുഗത്തിൽ കുട്ടികളെ നേർവഴിക്ക് നയിക്കുന്നതിൽ മാതാവിെൻറ ശിക്ഷണം അത്യന്താപേക്ഷിതമാണെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം അഭിപ്രായപ്പെട്ടു. വനിതലീഗ് ജില്ല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത പദവികളിൽ പ്രവർത്തിച്ച നിരവധി സ്ത്രീ വ്യക്തിത്വങ്ങളെ ചരിത്രത്തിൽ കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ബഷീറ അബൂബക്കർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, മണ്ഡലംലീഗ് പ്രസിഡൻറുമാരായ റസാഖ് കൽപറ്റ, നിസാർ അഹമ്മദ്, പി.പി. അയ്യൂബ്, എം.എസ്.എഫ് സംസ്ഥാന ജനറൽസെക്രട്ടറി എം.പി. നവാസ്, ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറ് പി.കെ. അസ്മത്ത്, യൂത്ത്ലീഗ് സംസ്ഥാന വൈസ്പ്രസിഡൻറ് പി. ഇസ്മായിൽ, യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് കെ. ഹാരിസ്, ജില്ല ലീഗ് സെക്രട്ടറി സി. മൊയ്തീൻകുട്ടി, എസ്.ടി.യു ജില്ല പ്രസിഡൻറ് പി.വി. കുഞ്ഞിമുഹമ്മദ്, എം.എസ്.എഫ് ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുൽ ഹക്കീം, ഉമൈബ മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. റാഷിദ് ഗസാലി, പി.കെ. അബൂബക്കർ, ആസ്യ ടീച്ചർ എന്നിവർ ക്ലാസെടുത്തു. വനിതലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജൻ സമാപന പ്രസംഗം നടത്തി. ആസ്യ മൊയ്തു, ബീന അബൂബക്കർ, നദീറ മുസ്തഫ, റംല മൊയ്തീൻകുട്ടി, ആമിന സത്താർ, നസീറ ഇസ്മായിൽ, കുഞ്ഞായിശ, സൽമാമോയി, മൈമൂന റസാഖ്, എ. ദേവകി, കെ.ബി. നസീമ എന്നിവർ പ്രസിഡീയം നിയന്ത്രിച്ചു. ജന.സെക്രട്ടറി സൗജത്ത് ഉസ്മാൻ സ്വാഗതവും ട്രഷറർ ബാനു പുളിക്കൽ നന്ദിയും പറഞ്ഞു. SUNWDL2 വനിതലീഗ് ജില്ല സംഗമം മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു ചുരം റോഡ് ഗതാഗത യോഗ്യമാക്കണം -എം.എസ്.എസ് കൽപറ്റ: കേരള--കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാതയിലൂടെയുള്ള രാത്രിയാത്ര വിലക്ക് നീക്കുന്നതിനും ലക്കിടി മുതൽ അടിവാരം വരെയുള്ള ചുരം റോഡ് ഗതാഗത യോഗ്യമാക്കാനും നടപടികൾ വേഗത്തിലാക്കണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) ജില്ല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ല ജനറൽ ബോഡി യോഗം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. അബ്ദുല്ല താനേരി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികൾ: കെ. അബ്ദുല്ല താനേരി (പ്രസി), പി.കെ. മുഹമ്മദ് തരുവണ, മുഹമ്മദ് പഞ്ചാര, സി.എച്ച്. ഇബ്രാഹിം (വൈസ് പ്രസി), പി.പി. മുഹമ്മദ് (സെക്ര), അഷ്റഫ് പാറക്കണ്ടി, ഹംസ വട്ടക്കാരി, പി. സുബൈർ (ജോ. സെക്ര), കെ.എം. ഇബ്രാഹിം കുട്ടി (ട്രഷ). SUNWDL9 K.ABDULLA കെ. അബ്ദുല്ല (പ്രസി), SUNWDL10 PPMUHAMMED പി.പി. മുഹമ്മദ് (സെക്ര) ഇന്ദിരഗാന്ധി ജന്മശതാബ്ദിയും കുടുംബസംഗമവും സുല്‍ത്താന്‍ ബത്തേരി: ബില്‍ഡിങ് ആൻഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷൻ (ഐ.എന്‍.ടി.യു.സി) ഇന്ദിരഗാന്ധി ജന്മശതാബ്ദി ആചരണവും കുടുംബസംഗമവും ഹില്‍വേ ഓഡിറ്റോറിയത്തില്‍ 15ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞുമൊയ്തീന്‍, പി.എം. തോമസ്, ജോര്‍ജ് മണ്ണത്താനി, സിജി ദേവസ്യ, ജോര്‍ജ് മുണ്ടക്കല്‍, പി. ശങ്കരന്‍, പി. ഉസ്മാന്‍, ദേവരാജന്‍ എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.