* ആധുനിക ചികിത്സ രീതികൾ അന്യം * ബസ് സർവിസ് നിലച്ചത് രോഗികൾക്ക് ഇരുട്ടടിയാകുന്നു മാനന്തവാടി: -ജില്ലയിലെ അർബുദ രോഗികൾക്ക് ആശ്വാസമേകുമെന്ന് പ്രതീക്ഷിച്ച് ആരംഭിച്ച നല്ലൂർനാട് ഗവ. ട്രൈബൽ കാൻസർ ആശുപത്രി അവഗണനയുടെ പടുകുഴിയിൽ. ജില്ലയിലെ ഏക കാൻസർ കെയർ യൂനിറ്റാണ് അവഗണന പേറുന്നത്. യു.ഡി.എഫ് ഭരിക്കുമ്പോൾ എൽ.ഡി.എഫും എൽ.ഡി.എഫ് ഭരിക്കുമ്പോൾ യു.ഡി.എഫും ആശുപത്രി വികസനം വേണമെന്നു പറഞ്ഞ് സമരം നടത്തുന്നതല്ലാതെ ആരു വന്നാലും ഈ ആതുരാലയത്തിന് ബാലാരിഷ്ടതതന്നെയാണ്. ഇവിടേക്കുള്ള ഏക യാത്രാമാർഗമായ ബസ് സർവിസ് നിലച്ചതും രോഗികൾക്ക് ഇരട്ടി ദുരിതമായി. 1994ലാണ് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയത്. പട്ടികവർഗ-പട്ടികജാതി വികസന വകുപ്പിനു കീഴിൽ സംസ്ഥാനത്ത് രണ്ടാമതായി തുടങ്ങിയ ആശുപത്രി കൂടിയാണിത്. മുൻ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെയാണ് ആശുപത്രി ആരോഗ്യ വകുപ്പ് ഏറ്റെടുത്തത്. ട്രൈബൽ ഹെൽത്ത് േപ്രാജക്ടിെൻറ ഭാഗമായി 2002ൽ ഇവിടെ കിടത്തിച്ചികിത്സ തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. അർബുദരോഗികളാണ് ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. അർബുദ രോഗികൾക്ക് ഗുണകരമായ ചികിത്സ ഇവിടെനിന്നു ലഭിക്കുന്നുണ്ട്. ആദിവാസി വിഭാഗത്തിൽപെട്ടവരാണ് ഈ ആശുപത്രി കൂടുതലായും ആശ്രയിക്കുന്നത്. അർബുദരോഗ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പി മാത്രമാണ് ഇപ്പോൾ ഇവിടെ ചെയ്യുന്നത്. ശസ്ത്രക്രിയ, റേഡിയേഷൻ ഉൾപ്പെടെയുള്ള ചികിത്സക്ക് മറ്റു ആശുപത്രികെള ആശ്രയിക്കണം. ദിനംപ്രതി 10 പേരെങ്കിലും കീമോതെറപ്പി ചികിത്സക്കായി നല്ലൂർനാട് ആശുപത്രിയിലെത്തുന്നുണ്ട്. സൗകര്യമില്ലായ്മക്കിടയിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ കാര്യക്ഷമമായി നടത്തുന്ന പ്രവർത്തനങ്ങളാണ് രോഗികൾക്ക് അൽപം ആശ്വാസം നൽകുന്നത്. സ്ഥലപരിമിതി തടസ്സമല്ലെന്നതുകൊണ്ടുതന്നെ അർബുദരോഗികളുടെ ചികിത്സക്കായി കൊബാൾട്ട് തെറപ്പി യൂനിറ്റിനു ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഈ ആശുപത്രി പരിസരത്ത് നിർമിച്ചിട്ടുണ്ട്. മെഷിനറികളും സ്ഥാപിച്ചു. എന്നാൽ, ആധുനിക ചികിത്സ രീതികൾ ആശുപത്രിക്ക് ഇപ്പോഴും അന്യമാണ്. അധികൃതരുടെ അനാസ്ഥയാണ് ഈ ഗതിക്ക് കാരണമെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ എത്താൻ ബസുകൾ ഇല്ലാത്തതും രോഗികൾക്ക് കനത്ത തിരിച്ചടിയാവുന്നു. മുമ്പ് നാലു ട്രിപ്പുകളിലായി രണ്ടു കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയിരുന്നു. എന്നാൽ, ഇപ്പോൾ ഇവയുടെ ഓട്ടം നിലച്ചിട്ട് മാസങ്ങളായി. കല്ലോടിയിലേക്ക് നിരവധി ബസുകൾ മാനന്തവാടിയിൽനിന്നു സർവിസ് നടത്തുന്നുണ്ട്. ഇവയിലേതെങ്കിലും ബസുകൾ ആശുപത്രി വരെ ദീർഘിപ്പിച്ചാൽ രോഗികൾക്ക് ആശ്വാസമാകും. SUNWDL20 നല്ലൂർനാട് ഗവ. ട്രൈബൽ കാൻസർ ആശുപത്രി പാരമ്പര്യ നെൽവിത്തുകളെ മുറുകെപ്പിടിച്ച് കുടുംബശ്രീ നെൽകൃഷി മാനന്തവാടി: പാരമ്പര്യ നെൽവിത്തുകൾ മാത്രം ഉപയോഗിച്ച് കുടുംബശ്രീ പ്രവർത്തകർ നെൽകൃഷി ആരംഭിച്ചു. മാനന്തവാടി നഗരസഭയിലെ പിലക്കാവ് വിളനിലം കോളനിയിലെ തളിർ കുടുംബശ്രീയും കതിർ ജെ.എൽ.ജി ഗ്രൂപ്പും ചേർന്നാണ് പാട്ടത്തിനെടുത്ത 12 ഏക്കർ വയലിൽ പാരമ്പര്യനെൽവിത്തുകളായ ചെറ്റ് വെളിയൻ, തൊണ്ടി, വലിച്ചൂരി, ചോമാല എന്നീ വിത്തുകൾ ഉപയോഗിച്ച് കൃഷി ആരംഭിച്ചിരിക്കുന്നത്. ഒന്നര വർഷം മുമ്പ് ആരംഭിച്ച സംഘം ആദ്യമായാണ് നെൽകൃഷിയിലേക്ക് തിരിയുന്നത്. 17 പേരാണ് സംഘത്തിലുള്ളത്. വർഷങ്ങളായി മുടങ്ങാതെ കൃഷി ചെയ്ത് വരുന്ന വയൽ കൂടിയാണിത്. വിഷ കലർപ്പില്ലാത്ത ഭക്ഷണം കഴിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് മുടങ്ങാതെ നെൽകൃഷി ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. വി.വി. സിന്ധു, സൗമ്യ പ്രകാശൻ, വി.കെ. കുഞ്ഞിരാമൻ, പി.എ. ചന്തു, ഗീത ബാലൻ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഞാറ് നടീൽ ചടങ്ങിെൻറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി.ആർ. പ്രവീജ് നിർവഹിച്ചു. കൗൺസിലർ മുജീബ് കൊടിയോടൻ സംബന്ധിച്ചു. SUNWDL22 വിളനിലത്തെ ഞാറുനടൽ നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്യുന്നു പുറത്താക്കാൻ അധികാരമില്ലെന്ന് മാനന്തവാടി: -ജനതാദള്‍-എസ് നേതാവ് പി.എം. ജോയിക്കെതിരെ ജനത ട്രേഡ് യൂനിയന്‍ സെൻറര്‍ ജില്ല പ്രസിഡൻറ് അസീസ് കൊടക്കാട്ട് രംഗത്ത്. കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗങ്ങള്‍പോലുമല്ലാത്തവരെ കല്‍പറ്റയില്‍ വിളിച്ചുകൂട്ടി ജനതാദൾ എസിൽനിന്നു തന്നെ പുറത്താക്കിയ നടപടി നിലനിൽക്കുന്നതല്ലെന്നും തന്നെ പുറത്താക്കാന്‍ ജോയിക്ക് അധികാരമിെല്ലന്നും അസീസ് കൊടക്കാട്ട് വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന പ്രസിഡൻറിന് മാത്രമേ അധികാരമുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയില്‍നിന്നു രാജിവെച്ചു പോയവരെ കൊണ്ട് പാര്‍ട്ടി ഇലക്ഷന്‍ മരവിപ്പിച്ചത് ജോയിയുടെ നേതൃത്വത്തിലാണ്. പുറംവാതിലിലൂടെ പാര്‍ട്ടിയില്‍ കയറിപ്പറ്റിയ ആളാണ് പി.എം. ജോയി. ജനതാദൾ-എസ് ജില്ല കമ്മിറ്റിയും ജെ.ടി.യു.സിയും ഒരു കാരണവശാലും പി.എം. ജോയിയെ അംഗീകരിക്കിെല്ലന്നും അസീസ് കൊടക്കാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.