IMPORTANT അമ്പലവയൽ: മജ്ജയിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന കളത്തുവയൽ കടപ്പാട്ട് കുന്നേൽ ഗിരീഷ് ആശാ ദമ്പതികളുടെ ഇളയ മകൻ ശ്രാവൺ കൃഷ്ണ (നാല്) സഹായങ്ങൾക്ക് കാത്തുനിൽക്കാതെ യാത്രയായി. കഴിഞ്ഞ ഒന്നര വർഷമായി ചികിത്സയിലായിരുന്ന ശ്രാവൺ കൃഷ്ണക്ക് അടിയന്തര മജ്ജ മാറ്റിവെക്കലിന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരുന്ന ശ്രാവണിെൻറ ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതിനാൽ ഒരു മാസം മുമ്പ് അമൃതയിൽനിന്നു മടക്കി അയച്ചിരുന്നു. തുടർന്ന് വീട്ടിൽ ആയുർവേദ ചികിത്സയും ആഴ്ചയിലൊരിക്കൽ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ രക്തം മാറ്റിവെക്കലും തുടരുന്നതിനിടെ ഞായറാഴ്ച ഉച്ചക്ക് രേണ്ടാടെ മരിക്കുകയായിരുന്നു. വിദ്യാർഥിയായ ശ്രീരാഗ് കൃഷ്ണ സഹോദരനാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. വിറ്റും കടം വാങ്ങിയും മകനെ ചികിത്സിച്ച ആശാരിപ്പണിക്കാരനായ ഗിരീഷിനെ സഹായിക്കുന്നതിനായി നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കർമസമിതി രൂപവത്കരിച്ചിരുന്നു. തുടർ ചികിത്സക്കുള്ള പണം നൽകിയിരുന്നതും കർമസമിതിയായിരുന്നു. നാട്ടുകാരും പത്രങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അറിഞ്ഞ് ഒട്ടേറെ സുമനസ്സുകളും സഹായവുമായി എത്തിയിരുന്നെങ്കിലും എല്ലാം പ്രാർഥനകളും വിഫലമാക്കിയുള്ള ശ്രാവണിെൻറ അപ്രതീക്ഷിത മരണം നാടിനെയും കണ്ണീരിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.