ബാലുശ്ശേരി: എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയെൻറ മരണത്തെ ചൊല്ലി നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസും എൻ.സി.പി നേതൃത്വത്തിനെതിരെ രംഗത്ത്. ഉഴവൂർ വിജയെൻറ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിന് പാർട്ടിനേതൃത്വത്തിെൻറ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് എൻ.വൈ.സി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി. മുജീബ് റഹ്മാൻ ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട് പാർട്ടിതല അന്വേഷണം നടത്താൻ നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണവിധേയനായ നേതാവിനെ സംരക്ഷിക്കുകയാണ് പാർട്ടിനേതൃത്വം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാലുശ്ശേരിയിൽ എൻ.വൈ.സി കേഡർ ക്യാമ്പിലെത്തിയ മുജീബ് റഹ്മാൻ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. പാർട്ടിയിൽ ഒരുവിഭാഗം ഉഴവൂരിനെ മരണത്തിലേക്ക് നയിച്ചവരുടെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഉഴവൂർ വിജയനെ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. വ്യക്തിപരമായി തേജോവധം ചെയ്യുകയും കുടുംബത്തിനോടുപോലും മോശമായി പെരുമാറുകയും ചെയ്ത പാർട്ടി നേതാവിനെതിരെ നേതൃത്വം ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഉഴവൂരിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഏതുതരത്തിലുള്ള തെളിവുകൾ നൽകാനും തയാറാണെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.