ചേളന്നൂർ: കണ്ണങ്കര അക്വഡക്ടിനു സമീപമുള്ള നടപ്പാലം കോൺക്രീറ്റുകൾ അടർന്ന് ഇരുമ്പുകമ്പികൾ ദ്രവിച്ച് തകർച്ച ഭീഷണിയിൽ. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിനുകുറുകെ വർഷങ്ങൾക്കുമുമ്പ് നിർമിച്ച പാലമാണ് അപകടസാധ്യതയിലുള്ളത്. കാലപ്പഴക്കത്താൽ പാലത്തിെൻറ അടിഭാഗത്തെ കോൺക്രീറ്റെല്ലാം പൂർണമായും പൊട്ടിത്തകർന്ന് ഇരുമ്പുകമ്പികൾ പുറത്തായിക്കിടക്കുകയാണ്. അംഗൻവാടിയിലെ പിഞ്ചുകുഞ്ഞുങ്ങളും സ്കൂൾ വിദ്യാർഥികളും പ്രദേശവാസികളും ഉപയോഗിക്കുന്ന പാലം ഏത് നിമിഷമാണ് നിലംപതിക്കുകയെന്ന് പറയാൻപറ്റാത്ത അവസ്ഥയിലാണ്. അപകടസാധ്യത കണ്ടിട്ടും കനാൽ വിഭാഗം മൗനമവലംബിക്കുകയാണെന്ന ആക്ഷേപവും ഉയരുകയാണ്. അത്യന്തം അപകടകരമാം വിധത്തിൽ നിൽക്കുന്ന പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതി നൽകിയിട്ടും ഒരു ഫലവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.