ആലപ്പുഴ: പുന്നമടയിൽ ആവേശത്തിെൻറ തീ വിതറിയ നെഹ്റു ട്രോഫി ജലോത്സവത്തിൽ ഗബ്രിയേൽ ചുണ്ടന് കിരീടം. എറണാകുളം തുരുത്തിപ്പുറം ബോട്ട്ക്ലബ് തുഴയെറിഞ്ഞ ഗബ്രിയേൽ ചുണ്ടൻ നെഹ്റു ട്രോഫി നേടുന്നത് ആദ്യമാണ്. എടത്വ ചെത്തിക്കാട്ട് വീട്ടിൽ ഉമ്മൻ ജേക്കബിെൻറ ക്യാപ്റ്റൻസിയിലാണ് ഗബ്രിയേലിെൻറ കിരീടധാരണം. സമയക്ലിപ്തത പാലിക്കാത്തതിനാലും സ്റ്റാർട്ടിങ് പോയൻറിെല തകരാറുമൂലവും വളരെ വൈകിയാണ് ജലമേള അവസാനിച്ചത്. ഇരുട്ടുപരന്ന സമയത്തായിരുന്നു ഫൈനൽ. നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെ ഫൈനൽ നടന്നത്. വാശിയേറിയ ഫൈനലിൽ നാല് മിനിറ്റ് 17.42 സെക്കൻഡിലാണ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ യു.ബി.സി കൈനകരി തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനെ ഗബ്രിയേൽ പിന്തള്ളിയത്. മഹാദേവികാട് ചുണ്ടൻ നാല് മിനിറ്റ് 17.72 സെക്കൻഡിനാണ് ഫിനിഷ് ചെയ്തത്. പായിപ്പാട് മൂന്നും കാരിച്ചാൽ നാലും സ്ഥാനത്തെത്തി. തെക്കനോടി വനിതകളുടെ മത്സരത്തിൽ സാരഥി ഒന്നും കാട്ടിൽ തെേക്കതിൽ രണ്ടും സ്ഥാനം നേടി. വനിതകൾ തുഴഞ്ഞ കെട്ടുവള്ളത്തിെൻറ ഫൈനലിൽ ചെല്ലിക്കാടനാണ് ഒന്നാംസ്ഥാനം. ചുരുളൻ വള്ളങ്ങളുടെ ഫൈനലിൽ വേലങ്ങാടൻ ഒന്നും കോടിമത രണ്ടും സ്ഥാനം നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ വടക്കുംനാഥനാണ് ജേതാവ്. തുരുത്തിപ്പുറം വള്ളം രണ്ടാമതെത്തി. വെപ്പ് ബി ഗ്രേഡിൽ തോട്ടുകടവൻ ഒന്നും മൂന്നുതൈക്കൽ രണ്ടും സ്ഥാനം നേടി. ഇരുട്ടുകുത്തി എ ഗ്രേഡിൽ മൂന്നുതൈക്കൽ ഒന്നും തുരുത്തിത്തറ രണ്ടും സ്ഥാനം നേടി. വെപ്പ് എ ഗ്രേഡിൽ ചെത്തിക്കാടനാണ് ഒന്നാമത്. അമ്പലക്കടവൻ രണ്ടാംസ്ഥാനം നേടി. തേർഡ് ലൂസേഴ്സ് ഫൈനലിൽ സെൻറ് ജോർജ് ചുണ്ടനാണ് ഒന്നാംസ്ഥാനം. കരുവാറ്റ ശ്രീവിനായകന് രണ്ടാംസ്ഥാനം. സെക്കൻഡ് ലൂസേഴ്സിൽ നടുഭാഗം ചുണ്ടൻ ഒന്നും ചമ്പക്കുളം രണ്ടും സ്ഥാനം നേടി. ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി, ആയാപറമ്പ് വലിയദിവാൻജി എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. മുഖ്യമന്ത്രി പിണറായി വിജയൻ ജലമേള ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.എം. തോമസ് െഎസക് ട്രോഫികൾ വിതരണം ചെയ്തു. മന്ത്രി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി തോമസ് ചാണ്ടി മാസ്ഡ്രില്ല് ഫ്ലാഗ്ഒാഫ് ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ സുവനീർ പ്രകാശിപ്പിച്ചു. ജമ്മു-കശ്മീർ ധനമന്ത്രി ഹസീബ് എ. ഡ്രാബു, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ എ.എം. ആരിഫ്, ആർ. രാജേഷ്, പ്രതിഭ ഹരി, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ബ്രിട്ടനിലെ ഡെപ്യൂട്ടി ഹൈകമീഷണർ ഭരത് ജോഷി, ടൂറിസം ഡയറക്ടർ ബാലകിരൺ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.